HOME » NEWS » Kerala »

BREAKING: മലപ്പുറത്ത് സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫർസീൻ (9) ആണ് മരിച്ചത്. ഫർസീന്‍റെ മാതാവ് പഞ്ചളി ഷമീമ ഇതേ സ്കൂളിലെ അധ്യാപികയാണ്

News18 Malayalam | news18-malayalam
Updated: February 4, 2020, 12:53 PM IST
BREAKING: മലപ്പുറത്ത് സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
മലപ്പുറം: കുറുവ എ.യു.പി സ്കൂൾ വിദ്യാർത്ഥിനി സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫർസീൻ (9) ആണ് മരിച്ചത്. ഫർസീന്‍റെ മാതാവ് പഞ്ചളി ഷമീമ ഇതേ സ്കൂളിലെ അധ്യാപികയാണ്.

ഇന്ന് രാവിലെ സ്കൂളിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. സ്കൂൾ ബസിന്‍റെ ഡോർ നല്ലതുപോലെ അടയാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. പുറത്തേക്ക് തെറിച്ചുവീണ വിദ്യാർഥി ഇതേ സ്കൂൾ ബസിന്‍റെ ടയറുകൾ കയറിയിറങ്ങിയാണ് അപകടത്തിൽപ്പെട്ടത്. ബസിൽ സഹായിയോ ആയയോ ഇല്ലായിരുന്നുവെന്നും ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഫർസീനെ മലപ്പുറം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസെടുത്തു.

Updating...
First published: February 4, 2020, 12:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories