നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സഹായം നൽകുന്ന കുട്ടികളെ ഓർക്കണം'; ശമ്പളം പിടിക്കാനുള്ള ഉത്തരവ് കത്തിച്ച അധ്യാപകർക്കെതിരേ മുഖ്യമന്ത്രി

  'സഹായം നൽകുന്ന കുട്ടികളെ ഓർക്കണം'; ശമ്പളം പിടിക്കാനുള്ള ഉത്തരവ് കത്തിച്ച അധ്യാപകർക്കെതിരേ മുഖ്യമന്ത്രി

  ശമ്പളം അവർക്ക് ഈ മാസങ്ങളിൽ മുഴുവനായി കിട്ടില്ലെന്നത് ഉത്തരവിലൂടെ വ്യക്തമായിക്കഴിഞ്ഞു. അവരുടെ പ്രതിഷേധം കൊണ്ട് അത് ഇല്ലാതാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം പിടിക്കാനുള്ള ഉത്തരവ് കത്തിച്ച അധ്യാപകർക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സഹായം നൽകുന്ന കുട്ടികളെയെങ്കിലും ഇത്തരക്കാർ ഓർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   ഉത്തരവ് കത്തിച്ചത് ഏറ്റവും മോശമായ പ്രവണത. ഇത് മനോഭാവത്തിന്റെ പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ തുടർന്നാണ്, ഒരു മാസത്തെ ആറു ദിവസത്തെ ശമ്പളം, അങ്ങനെ അഞ്ചു മാസം മാറ്റി വെയ്ക്കണമെന്ന് പറഞ്ഞ് ഉത്തരവിറങ്ങിയത്. എന്നാൽ, അത് സമ്മതിക്കില്ല എന്നതാണ് ഒരു ന്യൂനപക്ഷത്തിന്റെ കാഴ്ചപ്പാട്.

   You may also like:ബാർബർഷോപ്പും മദ്യഷോപ്പും തുറക്കാൻ അനുമതിയുണ്ടോ? വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം‍ [NEWS]പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം സജ്ജമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ [NEWS]നടൻ രവി വള്ളത്തോൾ അന്തരിച്ചു
   [NEWS]


   വേലയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ഒരു ജനത നമ്മോടൊപ്പമുണ്ടെന്ന് ഇത്തരം എതിർപ്പുകൾ ഉയർത്തുന്നവർ ഓർക്കേണ്ടതാണ്. ഉത്തരവ് കത്തിച്ചവരെ നമ്മുടെ നാട് എത്ര പരിഹാസ്യമായിട്ടാണ് കാണുകയെന്ന് അവർ തന്നെ ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ഇങ്ങനെ സ്വയം അപഹാസ്യരാവുന്നതെന്ന് അവർ ചിന്തിക്കണം.

   ശമ്പളം അവർക്ക് ഈ മാസങ്ങളിൽ മുഴുവനായി കിട്ടില്ലെന്നത് ഉത്തരവിലൂടെ വ്യക്തമായിക്കഴിഞ്ഞു. അവരുടെ പ്രതിഷേധം കൊണ്ട് അത് ഇല്ലാതാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
   Published by:Joys Joy
   First published: