കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട 30 ഏക്കർ മറിച്ചു വിൽക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും ചേർന്ന് തീരുമാനിച്ചെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൈമാറ്റവുമായി ബന്ധപ്പെട്ട് ശതകോടിക്കണക്കിനു രൂപയുടെ കൊള്ളയാണ് സർക്കാർ നടത്തുന്നത്. പിണറായി സർക്കാർ അവസാന വർഷത്തിൽ നടത്തുന്ന തീവെട്ടിക്കൊള്ളകളിലെ ഏറ്റവും വലിയ കടുംവെട്ടാണ് സ്മാർട്സിറ്റി ഭൂമി കൈമാറ്റമെന്നും സുരേന്ദ്രൻ ആരോപിച്ചു.
ശിവശങ്കർ ഉൾപ്പെടുന്ന കമ്മിറ്റി സ്മാർട്സിറ്റിയുടെ ആകെയുള്ള 246 ഏക്കർ ഭൂമിയുടെ 12 ശതമാനം വിൽക്കാനാണ് തീരുമാനിച്ചത്. ഓഡിറ്റിങ്ങിന് നിശ്ചയിച്ചത് കെപിഎംജി എന്ന വിവാദ കൺസൽട്ടൻസി കമ്പനിയെയാണ്. കരാർ ക്ഷണിക്കാതെ സുതാര്യതയോ മാനദണ്ഡങ്ങളോ ഇല്ലാതെ 30 ഏക്കറോളം ഭൂമിയാണ് മുഖ്യമന്ത്രിക്കു താൽപര്യമുള്ള സ്വകാര്യ വ്യക്തിക്ക് കൈമാറിയത്.
വി.എസ്. അച്യുതാനന്ദൻ അടക്കമുള്ള സിപിഎം നേതാക്കൾ 90,000 യുവാക്കൾക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞാണ് സ്മാർട്ട് സിറ്റിക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത്. ഇപ്പോൾ നാലായിരത്തിൽ താഴെ ജീവനക്കാർ മാത്രമാണ് സ്മാർട്സിറ്റിയിലുള്ളത്. കാക്കനാട്ട് ഓരോ സെന്റിനും കോടിക്കണക്കിനു രൂപ വിലയുള്ള ഭൂമി സെന്റിന് ഒരു രൂപ നിരക്കിലാണ് അന്നു വിട്ടുകൊടുത്തത്.
മാര്‍ച്ച് 22, 23 തീയതികളില്‍ കൊച്ചി ലേ മെറിഡിയനില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍ എന്ന പരിപാടിക്ക് വിദേശത്തുനിന്ന് ആളുകള്‍ വന്നതുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കും സംഘത്തിനും ബന്ധമുണ്ട്. ആ പരിപാടിയുടെ നടത്തിപ്പുമായി സ്വര്‍ണക്കടത്ത് സംഘത്തിനുള്ള ബന്ധം സുവ്യക്തമാണ്. സ്മാര്‍ട്ട് സിറ്റിയുടെ ഭൂമി റിയല്‍ എസ്റ്റേറ്റ് വഴി വില്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ സ്വപ്നയും സംഘവുമുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
അന്വേഷണ ഏജൻസികൾക്ക് ഇതുസംബന്ധിച്ച് രേഖകൾ സഹിതം പരാതി നൽകും. സർക്കാർ ഇതുവരെ നടത്തിയ എല്ലാ കൺസൽട്ടൻസി അഴിമതികളുടെയും വിവരങ്ങൾ കൈമാറും. ഇതുവരെ പുറത്തുവന്നതിനേക്കാൾ വലിയ അഴിമതികളാണ് പുറത്തുവരാനിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]ഇടിയും മിന്നലും ചിലരുടെ മനസിലാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറകൾ മിന്നലേറ്റ് നശിച്ചുവെന്ന കത്ത് വ്യാജമാണ്. സെക്രട്ടേറിയറ്റിലോ പരിസരത്തോ അപ്പറഞ്ഞ ദിവസങ്ങളിൽ അങ്ങനെയൊരു ഇടിയും മിന്നലുമുണ്ടായിട്ടില്ല. കേടായ സിസിടിവി നന്നാക്കണമെന്നാവശ്യപ്പെട്ടാണ് കത്തു നൽകിയത്.
ആ ദിവസങ്ങളിൽ സിസിടിവി ക്യാമറ പരിശോധിക്കാൻ ആരാണ് പോയത്?സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഓഫിസിലും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസിലും സ്വപ്ന സുരേഷും കള്ളക്കടത്ത് സംഘവും സന്ദർശിച്ചിട്ടുണ്ട്. അതു മറച്ചുവയ്ക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മെയ് മാസത്തില്‍ അങ്ങനെയൊരു ഇടിമിന്നലുണ്ടായിട്ടില്ല. ഒരു കേടുപാടും സംഭവിച്ചിട്ടില്ല. 13 -ാം തീയതി ഒരു കുറിപ്പ് ബോധപൂര്‍വ്വം പുറത്തുവിട്ടു. തിരുവനന്തപുരം നഗരം ലോക്ഡൗണിൽ അടച്ചിട്ട ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളിൽ സെക്രട്ടേറിയറ്റിൽ എന്താണു നടന്നതെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയാറാവണം. ആ ദിവസങ്ങളിൽ സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ പരിശോധിക്കാൻ ആരാണ് പോയതെന്ന് തുറന്നുപറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എങ്ങനെയും കാശുണ്ടാക്കുകയെന്നതാണ് ഇപ്പോൾ പിണറായിയുടെ ലക്ഷ്യം. അതുകൊണ്ടാണ് പിണറായിക്ക് ശിവശങ്കരനെ കൈവിടാൻ പറ്റാത്തത്. എൻഐഎ അന്വേഷണത്തോട് സഹകരിക്കുമെന്ന് പരസ്യമായി പറയുകയും രഹസ്യമായി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.