കേരളവുമായി (Kerala) യുഎഇക്ക് (UAE) പ്രത്യേക ബന്ധമുണ്ടെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ദുബായിയുടെയും യുഎഇയുടെയും സാമ്പത്തിക വികസനത്തിലും കേരളീയർ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 'എക്സ്പോ 2020' കേരള വീക്കിൽ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ സ്വീകരണത്തിന്റെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ മലയാളം ട്വീറ്റ്.
'കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്,' അദ്ദേഹം ട്വീറ്റ് ചെയ്തു.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. pic.twitter.com/wIeJA5DpEy
أتمنى لكم وللجميع الصحة والعافيه, أشكركم على تقديرنا لمساهمة هؤلاء من كيرلا في تطوير الإمارات العربية المتحدة ودبي, نود نعمل معا لمزيد تعزيز الرابطة, متواضعا بكرم ضيافتكم واستقبالكم الحار.@HHShkMohdhttps://t.co/LGuHuRXIRx
കേരളത്തിന്റെ വികസനത്തിന് യു.എ.ഇ. നൽകുന്ന പിന്തുണയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നന്ദി അറിയിച്ചിരുന്നു. മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വ്യാപാര വ്യവസായ മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിൽ നിന്നുള്ള ഉന്നതതല സംഘം കേരളം സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അബുദാബി ചേംബർ ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ മസ്റോയിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. കൊവിഡിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കേരളം സന്ദർശിക്കാൻ അബുദാബി ചേംബർ പദ്ധതിയിടുന്നു.
വ്യാപാര വ്യവസായ മേഖലകളിൽ കേരളവും അബുദാബിയും തമ്മിൽ മികച്ച സഹകരണത്തിന് സാധ്യതയുണ്ടെന്ന് ചേംബർ ചെയർമാൻ അബ്ദുല്ല അൽ മസ്റോയി പറഞ്ഞു. എമിറാത്തിയുടെ ഹൃദയത്തിലാണ് കേരളവും അവിടുത്തെ ജനങ്ങളും. ജനങ്ങൾക്കിടയിൽ അത്രയേറെ അടുപ്പവും സ്നേഹവുമുണ്ട്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്ന് അദ്ദേഹം പറഞ്ഞു.
അബുദാബി ചേംബര്‍ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ: കെ. ഇളങ്കോവന് മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി മിര്‍ മുഹമ്മദ് അലി എന്നിവർക്ക് ചമീര ചെയമന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
അബുദാബി ചേംബര്‍ വൈസ് ചെയര്മാന് എം.എ. യൂസഫലി, ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ മെഹെരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.