• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് 19: സിനിമാശാലകൾ അടച്ചിടുന്നതായിരിക്കും നല്ലത്: മുഖ്യമന്ത്രി

കോവിഡ് 19: സിനിമാശാലകൾ അടച്ചിടുന്നതായിരിക്കും നല്ലത്: മുഖ്യമന്ത്രി

ശബരിമലയിൽ ദർശനത്തിന് ആളുകൾ പോകരുതെന്നും ചടങ്ങുകൾ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി സംസ്ഥാന സർക്കാർ. നാടകം, സിനിമ ശാലകൾ ഉൾപ്പെടെയുള്ള കലാപരിപാടികൾ മാർച്ച് 31 വരെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    അതേസമയം, സംസ്ഥാനത്ത് ആകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാവരും ഒത്തൊരുമിച്ച് മുന്നിട്ട് ഇറങ്ങണം
    . സംസ്ഥാനത്തിന്‍റെ പൊതുസ്ഥിതി വിലയിരുത്തി
    യതായും ശക്തവും കൂടുതൽ വിപുലവുമായ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    You may also like:കൊറോണ മാറാൻ അമിതമായി മദ്യപിച്ചു; ഇറാനിൽ 27 പേർ മരിച്ചു; 200 പേർ ആശുപത്രിയിൽ [PHOTO]Corona Virus: ചൈനയേക്കാൾ കൊറോണ മരണനിരക്ക് കൂടുതൽ ഇറ്റലിയിൽ; കാരണം ഇതാണ് [NEWS]പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ ആശുപത്രിയിൽനിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു [NEWS]

    ഉത്സവങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകും. വിവാഹ ചടങ്ങുകൾ പരിമിതമായി നടത്തണം. ക്ഷേത്രോത്സവം, പള്ളിപ്പെരുന്നാളുകൾ എന്നിവയെല്ലാം ചടങ്ങുകൾ മാത്രമായി നടത്തണം. ശബരിമലയിൽ ദർശനത്തിന് ആളുകൾ പോകരുതെന്നും ചടങ്ങുകൾ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ പകരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കും. സാനിറ്റൈസർ സർക്കാർ ഓഫീസുകളിൽ ലഭ്യമാക്കും. 31 വരെ സർക്കാർ പൊതുപരിപാടികൾ പൂർണമായും ഒഴിവാക്കി. ഇറ്റലി, ഇറാന്‍, ചൈന, സൗത്ത് കൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വമേധയാ മുന്‍കരുതല്‍ എടുക്കണമെന്നും വിവരങ്ങള്‍ മറച്ചുവെക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
    Published by:Joys Joy
    First published: