• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൗരത്വ നിയമം: കോൺഗ്രസ് നിലപാടിൽ സംശയം; ഉള്ളിലിരുപ്പ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

പൗരത്വ വിരുദ്ധ സമരത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ബില്ലിനെതിരെ പ്രമേയം കൊണ്ടു വരുന്നില്ല

News18 Malayalam | news18
Updated: January 7, 2020, 1:17 PM IST
പൗരത്വ  നിയമം: കോൺഗ്രസ് നിലപാടിൽ സംശയം; ഉള്ളിലിരുപ്പ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: January 7, 2020, 1:17 PM IST IST
  • Share this:
കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ നിലപാടെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കുറെ മുഖ്യ മന്ത്രിമാർക്ക്  കത്തെഴുതിയെന്നും എന്നാൽ കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ മുഖ്യമന്ത്രിമാർ പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്താണ് കോൺഗ്രസിന്റെ ഉള്ളിലിരിപ്പ് എന്ന് വ്യക്തമാക്കണം. പൗരത്വ വിരുദ്ധ സമരത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ബില്ലിനെതിരെ പ്രമേയം കൊണ്ടു വരുന്നില്ല. ആരെന്ത് നിലപാട് സ്വീകരിച്ചാലും രാജ്യത്തെ ജനങ്ങൾ ആരുടെയും കക്ഷത്തിൽ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് മാർച്ചിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read-നേതൃത്വവുമായി ആലോചിച്ചില്ല: അമിത് ഷാക്കെതിരെ സമരത്തിനിറങ്ങി വെട്ടിലായി പി.കെ ഫിറോസ്

സംസ്ഥാന സർക്കാർ ഭരണഘടനയെ പ്രധാനമായി കാണുന്നു.ഭരണാനുസൃതമായ നിയമമേ നടപ്പാക്കു. അതുകൊണ്ടാണ് സി.എ.ബി നടപ്പാക്കില്ലെന്ന് തീരുമാനിച്ചത്.രാഷട്രീയ വത്യാസങ്ങൾ മാറ്റിവെക്കേണ്ട സമയമാണിത്. അതുകൊണ്ടാണ് മറ്റു കക്ഷികളെ ഒരുമിപ്പിച്ച് പ്രതിഷേധിച്ചത്.എന്നാൽ കോൺഗ്രസിൽ ഒരു വിഭാഗം ഇതിനെ ശക്തമായി എതിർത്തു.സർവ്വ കക്ഷി യോഗത്തിൽ കോൺഗ്രസിന് ഒരു തീരുമാനം പറയാനായില്ല. തുടർ നടപടികൾക്കായി മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി. നിയമസഭാ സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ നേതാവിനെ വിളിച്ചു, അപ്പോഴും മറുപടിയില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നായിരുന്നു പിണറായിയുടെ വാക്കുകൾ.

ഹിറ്റ്ലറുടെ അതെ നിലപാടാണ് ആർ. എസ്. എസ് ഇന്ത്യയിലും നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജർമനിയിൽ ബൊൾഷെവിക്കുകളും ജൂതരുമാണെങ്കിൽ ഇവിടെ മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മൂണിസ്റ്റുകളുമാണ് ശത്രുക്കൾ. ഭരണഘടന സംരക്ഷിക്കാൻ എന്തു വിലയും നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read-അമിത് ഷായുടെ സന്ദര്‍ശനം: യൂത്ത് ലീഗ് 'കറുത്ത മതിൽ' പ്രതിഷേധത്തിൽ നിന്നും പിന്മാറി

'ഇറാൻ-യുഎസ് സംഘർഷവും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ വിഷയമായി. ഇറാൻ രാഷ്ട്രം എന്ന പരിഗണന അർഹിക്കുന്ന രാജ്യമാണ്. ഇത്തരമൊരു രാജ്യത്ത് അമേരിക്ക ഭ്രാന്തൻ നയം നടപ്പാക്കുന്നു. .ഒരു നീതീകരണവുമില്ലാത്ത കൊലപാതകമാണ് നടന്നത്. പശ്ചിമേഷ്യയിൽ യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. യുദ്ധം നടത്തുമ്പോൾ ഇന്ത്യയുടെ മണ്ണ് ഉപയോഗിക്കും.ജനങ്ങൾ ഇതിൽ ആശങ്കപ്പെടുന്നു. ഇതിനെതിരെ ഇന്ത്യ നിലപാടെടുക്കേണ്ടിയിരുന്നു. ഇന്ത്യ ചേരിചേരാ രാജ്യമായിരുന്നു. അതിന്റെ ഭാഗമായിസാമ്രാജ്യത്വ വിരുദ്ധ നിലപാടെടുക്കേണ്ടിയിരുന്നു. പക്ഷെ ഉണ്ടായില്ല. ഇപ്പോൾ ഇന്ത്യ അമേരിക്കയുടെ വിനീത ദാസനായി നിൽക്കുന്നു.ഇന്ത്യ അമേരിക്കയെ തള്ളിപ്പറയണം'.. മുഖ്യമന്ത്രി പറഞ്ഞു

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 7, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍