നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'വേറേ വഴിയില്ല പോകേണ്ട തിരക്കുണ്ട്' : സ്വാഗതപ്രസംഗത്തിനിടെ ഉദ്ഘാടനം നടത്തി വേദി വിട്ട് മുഖ്യമന്ത്രി

    'വേറേ വഴിയില്ല പോകേണ്ട തിരക്കുണ്ട്' : സ്വാഗതപ്രസംഗത്തിനിടെ ഉദ്ഘാടനം നടത്തി വേദി വിട്ട് മുഖ്യമന്ത്രി

    'സ്വാഗത പ്രസംഗത്തില്‍ സ്വാഭാവികമായും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. മൂന്നുമണിക്ക് വേറെ പരിപാടിയുണ്ട്.. പോകണ്ട തിരക്കുണ്ട്.. മറ്റു വഴിയില്ല..'

    പിണറായി വിജയൻ (ഫയൽ ചിത്രം)

    പിണറായി വിജയൻ (ഫയൽ ചിത്രം)

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: വേദിയിൽ സ്വാഗസ പ്രസംഗം നടക്കുന്നതിനിടെ ഉദ്ഘാടനത്തിനായി എഴുന്നേറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന പരിപാടിയായ 'മലയാണ്‍മ 2020'ന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. അയ്യങ്കാളി ഹാളിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. എല്ലാ പരിപാടികൾക്കും കൃത്യസമയത്ത് തന്നെ എത്താറുള്ള മുഖ്യമന്ത്രി ഈ ചടങ്ങിലെത്തിയപ്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു.

      Also Read-Breaking: കെഎഎസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി

      ചടങ്ങ് ആരംഭിച്ച് മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് സ്വാഗതപ്രസംഗം തുടങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് മൈക്ക് സ്റ്റാൻഡിനരികിലെത്തി. ഇതു കണ്ട സുജ ജോർജ് പ്രസംഗം നിർത്തി മാറി നിന്നു. മൈക്ക് സ്റ്റാൻഡിനരികിലെത്തിയ പിണറായി സ്വാഗതം പിന്നീട് പറയാം എന്ന് പറയുകയായിരുന്നു. 'സ്വാഗത പ്രസംഗത്തില്‍ സ്വാഭാവികമായും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. മൂന്നുമണിക്ക് വേറെ പരിപാടിയുണ്ട്.. പോകണ്ട തിരക്കുണ്ട്.. മറ്റു വഴിയില്ല..' എന്നറിയിച്ച അദ്ദേഹം നാല് മിനിറ്റു കൊണ്ട് ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചു.

      റേഡിയോ മലയാളത്തിന്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി ഭാഷാസാങ്കേതികവിദ്യാ മികവിനുള്ള പുരസ്‌കാരം ഐഫോസിസ് ഡയറകടർ പി.എം. ശശിക്ക് സമ്മാനിച്ചു. മികച്ച അധ്യാപകർക്കും ലോക കേരളസഭയുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സര വിജയികൾക്കും സമ്മാനംനൽകിയാണ് മുഖ്യമന്ത്രി വേദിവിട്ടത്. മുഖ്യമന്ത്രി മടങ്ങിയതോടെ സ്വാഗതപ്രസംഗം തുടർന്നു.
      First published:
      )}