നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സമ്പത്തിന് ദിവ്യജ്ഞാനമൊന്നുമില്ല'; സർക്കാർ പ്രതിനിധി കേരളത്തിലേക്ക് മടങ്ങിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

  'സമ്പത്തിന് ദിവ്യജ്ഞാനമൊന്നുമില്ല'; സർക്കാർ പ്രതിനിധി കേരളത്തിലേക്ക് മടങ്ങിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

  രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടു മുൻപ് കേരളത്തിലേക്കുള്ള അവസാന വിമാനത്തിലാണ് സമ്പത്ത് മടങ്ങിയത്.

  news18

  news18

  • Share this:
   തിരുവനന്തപുരം: ലോക്ക് ഡൗണിന് തൊട്ടുമുൻപ് സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ച മുൻ എം.പി എ. സമ്പത്ത് നാട്ടിലേക്ക് മടങ്ങിയെന്ന വിമർശനത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഇത്രകാലം ആളുകളെയെല്ലാം തളച്ചിമെന്ന് മനസിലാക്കിയല്ല സമ്പത്ത് മടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
   TRENDING:എവിടെ എ സമ്പത്ത്? ഡൽഹിയിൽ നിന്നും നാട്ടിലേക്ക് പറന്ന സമ്പത്തിനെ വിളിച്ചുണർത്തി യൂത്ത് കോൺഗ്രസ് [NEWS]FM's Day 3 Package| ക്ഷീര വികസനത്തിന് 15,000 കോടി; മത്സ്യ മേഖലയ്ക്ക് 20,000 കോടി; മൂന്നാം ദിന പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ [NEWS]'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ [NEWS]'
   "സമ്പത്തിന് ദിവ്യജ്ഞാനമൊന്നുമില്ല. ഇങ്ങനെയൊക്കെയാണ് സംഭവിക്കാൻ പോകുന്നത്, കോവിഡ് ഇത്രകാലം ആളുകളെയെല്ലാം തളച്ചിടും, അതിനാൽ വേഗം തിരുവനന്തപുരത്ത് എത്തിക്കളയാം എന്ന് മനസിലാക്കിയാണ് സമ്പത്ത് നാട്ടിലെത്തിയതെന്ന ധാരണയൊന്നും തനിക്കില്ല" -മുഖ്യമന്ത്രി പറഞ്ഞു.

   കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടു മുൻപ് കേരളത്തിലേക്കുള്ള അവസാന വിമാനത്തിലാണ് സമ്പത്ത് മടങ്ങിയത്. കോവിഡ് കാലത്ത് ഡൽഹിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട സമ്പത്ത് കേരളത്തിൽ കഴിഞ്ഞതിനെതിരെ വിമർശനമുയർന്നിരുന്നു.

   കോവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാരെ നിരീക്ഷണത്തിലാക്കാൻ കേരള ഹൗസ് വിട്ടുനൽകാത്ത സംഭവം വിവാദമായപ്പോഴും സമ്പത്തിന്‍റെ അഭാവം വൻചർച്ചയ്ക്കു വഴിവച്ചിരുന്നു.

   കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്തിന്റെ വീടിനുമുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'വിളിച്ചുണർത്തൽ' പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാവിലെ 11 മണിക്ക് അലാം സജ്ജമാക്കിയ ടൈം പീസും കയ്യിലേന്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്.
   First published:
   )}