• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് സന്ദര്‍ശിക്കണം; എന്റെ പാര്‍ട്ടി അക്രമം നടത്തില്ലെന്ന് പ്രഖ്യാപിക്കണം': മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി

'യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് സന്ദര്‍ശിക്കണം; എന്റെ പാര്‍ട്ടി അക്രമം നടത്തില്ലെന്ന് പ്രഖ്യാപിക്കണം': മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി

കരുണയുടെ അംശമെങ്കിലും മുഖ്യമന്ത്രിയുടെ മനസിലുണ്ടെങ്കില്‍ കൊലപാതക രാഷ്ട്രീയം ഇനി നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പിണറായി വിജയൻ , മുല്ലപ്പള്ളി രാമചന്ദ്രൻ

പിണറായി വിജയൻ , മുല്ലപ്പള്ളി രാമചന്ദ്രൻ

  • News18
  • Last Updated :
  • Share this:
    കോട്ടയം: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കരുണയുടെ അംശമെങ്കിലും മുഖ്യമന്ത്രിയുടെ മനസിലുണ്ടെങ്കില്‍ കൊലപാതക രാഷ്ട്രീയം ഇനി നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കണം. അതേസമയം മുഖ്യമന്ത്രി പെരിയയിലെത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്നതു സംബന്ധിച്ച വാര്‍ത്തയെ കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

    മുഖ്യമന്ത്രിയുടേത് വെറുമൊരു സന്ദര്‍ശനമായി മാറരുത്. എന്റെ പാര്‍ട്ടി ഇനി അക്രമം നടത്തില്ലെന്ന് പ്രഖ്യാപിക്കാന്‍ വേണ്ടിയാകണം ആ യാത്രയെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന് ഡി.സി.സി അറിയിച്ചതിനെ കുറിച്ച് അറിയില്ല. ഇക്കാര്യത്തില്‍ ഡി.സി.സി താന്‍ ബന്ധപ്പെടാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

    കൊല്ലപ്പെട്ട ശരത്‌ലാലിനെതിരെ ഉദുമ എം.എല്‍.എ കുഞ്ഞിരാമന്‍ ഉന്നയിച്ച ആരോപണങ്ങളും കെ.പി.സി.സി അധ്യക്ഷന്‍ തള്ളിക്കളഞ്ഞു. ശരത് ലാല്‍ അക്രമ സ്വഭാവമുള്ള ആളല്ല. മികച്ച സംഘാടകാനാണ്. ആരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.

    മുഖ്യമന്ത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് കാസര്‍കോട് ഡി.സി.സി വ്യക്തമാക്കിയിരുന്നു.

    Also Read പെരിയ ഇരട്ടക്കൊല:വീട് സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി; പ്രവർത്തകരുടെ പ്രതികരണം എങ്ങനെയാകുമെന്ന് അറിയില്ല: DCC

    പാര്‍ട്ടി ഓഫീസ് ശിലാസ്ഥാപനത്തിനു ശേഷം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്. കഴിഞ്ഞദിവസം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വീട്ടിലെത്തിയിരുന്നു.
    നേരത്തെ, പാലക്കാട് കുന്തിപ്പുഴയില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2018 മാര്‍ച്ച് രണ്ടിനായിരുന്നു ഈ സന്ദര്‍ശനം. കൊലപാതക സ്ഥാനത്തു സിപിഐ ആണെന്ന ആരോപണം നിലനില്‍ക്കെയാണ് അന്നു മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. സഫീര്‍, കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു സന്ദര്‍ശനം.

    First published: