സ്പ്രിങ്ക്ളർ വിവാദം; ചോദ്യങ്ങൾക്കുള്ള ഉത്തരം ഐടി ഡിപ്പാർട്ട്മെന്റ് നൽകും: ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
സ്പ്രിങ്ക്ളർ വിവാദം; ചോദ്യങ്ങൾക്കുള്ള ഉത്തരം ഐടി ഡിപ്പാർട്ട്മെന്റ് നൽകും: ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
അത്തരം കാര്യങ്ങൾ പറഞ്ഞുപോകാൻ താൽപര്യമില്ല. സംശയങ്ങൾക്കൊന്നും അടിസ്ഥാനമില്ല എന്നാണ് പറയാനുള്ളത്. ചോദ്യങ്ങൾക്കുള്ള ഉത്തരം ഐടി ഡിപ്പാർട്ട്മെന്റ് നൽകും- മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് കോവിഡ് രോഗികളുടെ രോഗവിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉത്തരം നൽകാതെ മുഖ്യമന്ത്രി. സംശയങ്ങൾക്കൊന്നും അടിസ്ഥാനമില്ല എന്നാണ് പറയാനുള്ളതെന്നും ചോദ്യങ്ങൾക്കുള്ള ഉത്തരം ഐടി ഡിപ്പാർട്ട്മെന്റ് നൽകുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അത്തരം കാര്യങ്ങൾ പറഞ്ഞുപോകാൻ താൽപര്യമില്ല. സംശയങ്ങൾക്കൊന്നും അടിസ്ഥാനമില്ല എന്നാണ് പറയാനുള്ളത്. ചോദ്യങ്ങൾക്കുള്ള ഉത്തരം ഐടി ഡിപ്പാർട്ട്മെന്റ് നൽകും- മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്-19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിന്റെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യുന്നത് ഡേറ്റ പുറത്ത് പോകാൻ കാരണമാകുമെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ആദ്യം ഇത് നിഷേധിച്ച സർക്കാർ സംഭവം വിവാദമായതിനെ തുടർന്ന് പിൻമാറുകയായിരുന്നു. വിവരങ്ങള്‍ സ്വകാര്യകമ്പനിയുടെ വെബ്‌സൈറ്റ് വഴി അപ് ലോഡ് ചെയ്യണമെന്ന ഉത്തരവ് തിരുത്തി. ഇനി മുതല്‍ സര്‍ക്കാര്‍ വൈബ്‌സൈറ്റില്‍ തന്നെ നല്‍കിയാൽ മതിയെന്ന് നിർദേശം നൽകി.
അതേസമയം മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നതിലൂടെ ഇടപാടിലെ ദുരൂഹത വർധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.