നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് തന്ത്രി കരുതരുത്: മുഖ്യമന്ത്രി

  കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് തന്ത്രി കരുതരുത്: മുഖ്യമന്ത്രി

  മുഖ്യമന്ത്രി പ‌ിണറായി വിജയൻ

  മുഖ്യമന്ത്രി പ‌ിണറായി വിജയൻ

  • Last Updated :
  • Share this:
   പത്തനംതിട്ട: ശബരിമലയിലെ തന്ത്രി കുടുംബത്തെ വിമര്‍ശിച്ചും വിധിക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രഖ്യാപിച്ച ദേവസ്വം ബോര്‍ഡിന് മുന്നറിയിപ്പു നല്‍കിയും മുഖ്യമന്ത്രി പിണറായി വിജയന്‍.

   ക്ഷേത്രം പൂട്ടി താക്കോലുമായി പോകുമെന്ന് പറയുന്നവര്‍ ചരിത്രം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

   എന്തെങ്കിലും ഒരു റിപ്പോര്‍ട്ടുമായി ദേവസ്വം ബോര്‍ഡ് കോടതിയിലേക്ക് പോകുമ്പോള്‍ എന്താ അവിടുന്ന് കിട്ടുന്നതെന്നു കൂടി മനസിലാക്കണം. വടികൊടുത്ത് അടിവാങ്ങാനാണ് അവര്‍ ശ്രമിക്കുന്നതെന്ന മുന്നറിയിപ്പും  മുഖ്യമന്ത്രി നല്‍കി.

   ശബരിമലയില്‍ പ്രതിഷ്ഠ ഉള്ള കാലത്തൊന്നും തന്ത്രി കുടുംബമില്ല. അതും ഈ തന്ത്രി മനസിലാക്കണം. താഴമണ്‍ കുടുംബം ആന്ധ്രയില്‍ നിന്ന് കുടിയേറിയവരാണ്. ക്ഷേത്രം പൂട്ടി താക്കോലുമായി പോകുമെന്ന് പറയുന്നവര്‍ ചരിത്രം മറക്കരുത്. പൂട്ടി താക്കോലും കൊണ്ട് പോയാല്‍ അമ്പലം അടഞ്ഞു പോകും എന്ന് ധരിക്കരുത്. തങ്ങളുടെ കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരം എന്നും കരുതരുത്.

   നവോത്ഥാനങ്ങളുടെ പിതൃത്വം കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുക്കേണ്ട: കെ. സുധാകരന്‍

   ബ്രഹാമചാരിയാണ് അയ്യപ്പനെങ്കില്‍ പൂജാരിയും ബ്രഹ്മചാരിയാകണം. ഇവിടുത്തെ തന്ത്രിയുടെ കാര്യം നമുക്ക് അറിയാം. എറണാകുളത്തെ കാര്യം ആരും മറന്നിട്ടില്ല. ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാത്തത് വിധിയില്‍ അപാകത ഇല്ലാത്തതിനാലാണെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

   ഉദ്യോഗസ്ഥര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടി എടുക്കും. അഴിഞ്ഞാട്ടക്കാരായ ചിലര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ ബോര്‍ഡ് നടപടി എടുക്കണമെന്നും മുഖ്യന്ത്രി ആവശ്യപ്പെട്ടും.

   First published:
   )}