COVID 19 | 'വൈറസ് പരത്താനുള്ള സാധ്യത മൈക്കിനുണ്ടെന്നത് കാണാതിരിക്കരുത്' മാധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
COVID 19 | രോഗ ബാധയുള്ള സ്ഥലത്ത് നേരിട്ട് പോയി റിപോർട്ട് ചെയ്യരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ
- News18 Malayalam
- Last Updated: March 14, 2020, 10:56 PM IST
തിരുവനന്തപുരം: വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ റിപ്പോർട്ടിംഗ് ഒഴിവാക്കണം. രോഗികളുടെ ബന്ധുക്കളുടെ പ്രതികരണം എടുക്കുന്നതും ഒഴിവാക്കണം. മൈക്ക് വൈറസ് പരത്തും. വൈറസ് പരത്താനുള്ള സാധ്യത മൈക്കിനുണ്ടെന്നത് കാണാതിരിക്കരുത്. രോഗ ബാധയുള്ള സ്ഥലത്ത് നേരിട്ട് പോയി റിപോർട്ട് ചെയ്യരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കോവിഡ് 19 വാർത്തകൾ നൽകുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. നാട്ടിൽ ഒരു മഹാമാരി ബാധിക്കുന്ന അവസ്ഥയുണ്ടായപ്പോൾ കൃത്യമായ ഉത്തരവാദിത്തത്തോടെയാണ് മാധ്യമങ്ങൾ ഇടപെട്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മാധ്യമങ്ങളെ ഹാർദ്ദവമായി അഭിനന്ദിക്കുകയാണ്. കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും ശാസ്ത്രീയവും കൃത്യതയുമായ വിവരങ്ങൾ നൽകാൻ പ്രശംസനീയമായ രീതിയിലുള്ള ഇടപെടലാണ് ഇവിടുത്തെ മാധ്യമങ്ങൾ വഹിച്ചിട്ടുള്ളതെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. You may also like:'ഭീതി പരത്തുന്ന പ്രസ്താവനകൾ പാടില്ല' തിരുവനന്തപുരം കളക്ടറെ ശാസിച്ച് മുഖ്യമന്ത്രി [PHOTO]കോണ്ഗ്രസ്സ് കിഴവന്മാരുടെ ഗ്രൂപ്പു കളിയില്; മുസ്ലീം ലീഗ് പോഷക സംഘടനാ നേതാവ് [NEWS]ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും, കാരണം...! സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിഗ് ബോസ് താരം [NEWS]
ഈ ഘട്ടത്തിൽ നെഗറ്റീവായ ഒരുപാട് കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ചിലർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പക്ഷേ കണ്ട ഒരു നല്ല പ്രവണത, അതിന്റെ പിന്നാലെ പോകാനല്ല, ശരിയായ ദിശയിൽ നയിക്കാനുള്ള വാർത്തകൾക്ക് പിന്നാലെയാണ് മാധ്യമങ്ങൾ പോയത്. ഇത്തരമൊരു ഘട്ടത്തിൽ സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനം തന്നെയാണത്. എന്നാൽ ഒരു കാര്യം മാധ്യമപ്രവർത്തനത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്. ഒരു പ്രത്യേക സാഹചര്യമാണ് നിലനിൽക്കുന്നത്. ചില ക്രമീകരണങ്ങൾ വേണ്ടതില്ലെയെന്ന് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കർണാടകയിലെ കൽബുർഗിയിൽ ഐസൊലേഷൻ വാർഡിൽ മൂന്ന് മാധ്യമപ്രവർത്തകരെ പാർപ്പിക്കേണ്ടിവന്നിട്ടുണ്ട്. ആ അനുഭവം നമ്മുടെ നാട്ടിൽ ഉണ്ടാകാതാരിക്കാനുള്ള ജാഗ്രത പാലിച്ചുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19 വാർത്തകൾ നൽകുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. നാട്ടിൽ ഒരു മഹാമാരി ബാധിക്കുന്ന അവസ്ഥയുണ്ടായപ്പോൾ കൃത്യമായ ഉത്തരവാദിത്തത്തോടെയാണ് മാധ്യമങ്ങൾ ഇടപെട്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മാധ്യമങ്ങളെ ഹാർദ്ദവമായി അഭിനന്ദിക്കുകയാണ്. കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും ശാസ്ത്രീയവും കൃത്യതയുമായ വിവരങ്ങൾ നൽകാൻ പ്രശംസനീയമായ രീതിയിലുള്ള ഇടപെടലാണ് ഇവിടുത്തെ മാധ്യമങ്ങൾ വഹിച്ചിട്ടുള്ളതെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.