'നയതന്ത്ര അവതാരത്തിന്റെ' കാര്യമല്ല ഞാനന്ന് പറഞ്ഞത്'; അവതാര പ്രയോഗത്തിൽ മുഖ്യമന്ത്രി

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് തലേദിവസം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പിണറായി ചില അവതാരങ്ങളെ നമ്മള്‍ എപ്പോഴും കരുതിയിരിക്കണമെന്ന് പറഞ്ഞത്

News18 Malayalam | news18-malayalam
Updated: July 13, 2020, 8:30 PM IST
'നയതന്ത്ര അവതാരത്തിന്റെ' കാര്യമല്ല ഞാനന്ന് പറഞ്ഞത്'; അവതാര പ്രയോഗത്തിൽ മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം:'നയതന്ത്ര അവതാരത്തിന്റെ' കാര്യമല്ല അന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞയുടെ തലേദിവസം പിണറായി നടത്തിയ അവതാര പ്രയോഗം സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാധകമല്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി.

''നയതന്ത്ര അവതാരത്തിന്റെ കാര്യമല്ല ഞാനന്ന് പറഞ്ഞത്. ഞാന്‍ പറഞ്ഞ അവതാരം മറ്റൊരു ഭാഗത്താണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്‍സികളാണ് നയതന്ത്ര കാര്യങ്ങള്‍ അന്വേഷിക്കുന്നത്. സംസ്ഥാനം മാത്രമല്ല .നയതന്തമേഖലക്ക് അവരുടേതായ സംരക്ഷണമുണ്ടെന്ന് നമുക്ക് അറിയാമല്ലോ. ആ സംരക്ഷണത്തോടെയാണ് അവര്‍ കഴിയുന്നത്. ഇവര്‍ക്ക് (സ്വപ്‌ന) ആ സംരക്ഷണമുണ്ടെന്നല്ല പറയുന്നത്. പക്ഷേ പ്രത്യേക മേഖലയാണ് അത്. ഉന്നത ഏജന്‍സികളാണ് അത്തരം കാര്യത്തില്‍ നിരീക്ഷണം നടത്തുക. ഇവിടെ അവരെ സംബന്ധിച്ച് ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കുറച്ച് നാള്‍ മുമ്പ് വരെ മറ്റ് തരത്തിലുളള പരിശോധനകളൊന്നും ഉണ്ടായതായി എന്റെ ശ്രദ്ധയിലില്ല''- മുഖ്യമന്ത്രി പറഞ്ഞു.

You may also like: 'അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്? കാര്യങ്ങൾ നല്ല സ്പീഡിൽത്തന്നെ നീങ്ങുകയല്ലേ?' മുഖ്യമന്ത്രി [NEWS]യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമ്മിച്ചു; സ്വപ്നയെയും സരിത്തിനെയും എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു [NEWS] സ്വർണം കടത്തിയത് ഭീകര പ്രവര്‍ത്തനത്തിന്; ജൂവലറികൾക്കു വേണ്ടിയല്ല; കോടതിയിൽ NIA [NEWS]

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് തലേദിവസം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പിണറായി ചില അവതാരങ്ങളെ നമ്മള്‍ എപ്പോഴും കരുതിയിരിക്കണമെന്ന് പറഞ്ഞത്.'എന്റെ അടുത്ത ആളാണെന്ന് പറഞ്ഞ് രംഗപ്രവേശം ചെയ്താല്‍ അതും ഒരു അഴിമതിയാണെന്നുമായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്.
Published by: Aneesh Anirudhan
First published: July 13, 2020, 8:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading