നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം സെമിത്തേരിയിൽ; ലത്തീൻ രൂപതക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

  കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം സെമിത്തേരിയിൽ; ലത്തീൻ രൂപതക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

  മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നെത്തിച്ച മൃതദേഹം അന്ത്യകർമ്മങ്ങൾക്ക് ശേഷമാണ് ദഹിപ്പിച്ചത്. പിന്നീട് ഭസ്മം പെട്ടിയിലാക്കി കല്ലറയിൽ സംസ്കരിച്ചു

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ച ശേഷം സംസ്കരിച്ച ആലപ്പുഴ ലത്തീൻ രൂപതയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രൂപതയുടെ നടപടി മാതൃകപരമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

   കോവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് മൃതദേഹങ്ങൾ ആണ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചത്.  സംസ്കാരങ്ങൾ വൈകുന്ന സാഹചര്യത്തിലാണ് സഭാ മാതൃകാപരമായ ഒരു തീരുമാനം എ‌ടുത്തത്. ഇത് സംബന്ധിച്ച് സർക്കുലർ സഭ പുറത്തിറക്കിയിരുന്നു.
   TRENDING:Video:ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]INSPIRING LIFE | ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോൽപിച്ച് ആർതി ദോഗ്ര[NEWS]സംസ്ഥാനത്ത് ഇന്ന് 1167പേർക്ക് കോവിഡ്; 679 രോഗമുക്തർ; 4 മരണം [NEWS]
   ആലപ്പുഴ മാരാരിക്കുളം സെന്‍റ് അഗസ്ത്യൻസ് ദേവാലയത്തിലാണ് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹമാണ് ഇന്ന് ആദ്യം സംസ്കരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച കാട്ടൂ‍ർ സ്വദേശി മറിയാമ്മ മൃതദേഹവും പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നെത്തിച്ച മൃതദേഹം അന്ത്യകർമ്മങ്ങൾക്ക് ശേഷമാണ് ദഹിപ്പിച്ചത്. പിന്നീട് ഭസ്മം പെട്ടിയിലാക്കി കല്ലറയിൽ സംസ്കരിച്ചു.

   ജില്ലാഭരണകൂടവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മാതൃകാപരമായ തീരുമാനം ബിഷപ് ജയിംസ് ആനാപറമ്പിൽ സഭാ വിശ്വാസികളെ അറിയിച്ചത്. സഭാ തീരുമാനത്തെ ജില്ലാകളക്ടറും സർക്കാരും പ്രശംസിച്ചു.
   Published by:user_49
   First published:
   )}