• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്കൂളുകളിൽനിന്നുള്ള സംഭാവന 12.8 കോടി കടന്നു; കുട്ടികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

News18 Malayalam
Updated: September 12, 2018, 9:56 PM IST
സ്കൂളുകളിൽനിന്നുള്ള സംഭാവന 12.8 കോടി കടന്നു; കുട്ടികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
News18 Malayalam
Updated: September 12, 2018, 9:56 PM IST
തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ കടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചതാണിക്കാര്യം. ഈ മഹനീയ ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ കുട്ടികളേയും, രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെയും ഇന്നുമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ വൈകുന്നേരം 6 മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്. കണക്ക് രേഖപ്പെടുത്തിയ 12,855 സ്കൂളുകളില്‍ 212 സ്കൂളുകള്‍ (സി.ബി.എസ്.ഇ. - ഐ.സി.എസ്.ഇ.) ഒഴികെ മുഴുവനും സംസ്ഥാന സിലബസില്‍ നിന്നുമുള്ള സ്കൂളുകളാണ്. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയ സ്കൂള്‍ (10.05 ലക്ഷം) കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസ്. സ്കൂളും ജില്ല മലപ്പുറവുമാണെന്ന് (2.1 കോടി) മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ദുരിതബാധിതർക്ക് ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പ ഈ മാസം 25 മുതൽ

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. ഇന്നലെയും ഇന്നുമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ വൈകുന്നേരം 6 മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്. കണക്ക് രേഖപ്പെടുത്തിയ 12,855 സ്കൂളുകളില്‍ 212 സ്കൂളുകള്‍ (സി.ബി.എസ്.ഇ. - ഐ.സി.എസ്.ഇ.) ഒഴികെ മുഴുവനും സംസ്ഥാന സിലബസില്‍ നിന്നുമുള്ള സ്കൂളുകളാണ്. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയ സ്കൂള്‍ (10.05 ലക്ഷം) കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസ്. സ്കൂളും ജില്ല മലപ്പുറവുമാണ് (2.1 കോടി). പല സ്കൂളുകളും തുക അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ശേഖരിച്ച കൃത്യമായ കണക്ക് നാളെ മാത്രമേ ലഭ്യമാകൂ. സംസ്ഥാനത്ത് ആദ്യമായാണ് അന്‍പത് ലക്ഷത്തോളം കുട്ടികളില്‍ നിന്നും ഒരേ സമയം റിലീഫ് ഫണ്ട് ശേഖരിക്കുന്നതും അവയുടെ തത്സമയ കണക്കെടുപ്പ് ഓണ്‍ലൈനായി നടത്തുന്നതും. ഈ മഹനീയ ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ കുട്ടികളേയും, രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നു.

First published: September 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...