മഴക്കാലത്ത് കരിമണൽ ഖനനം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പാട്ട് ജനകീയസമരം ചൂണ്ടിക്കാട്ടി പി.സി. ജോര്‍ജാണ് കരിമണല്‍ ഖനനം സംബന്ധിച്ച് ചോദ്യമുന്നയിച്ചത്

news18
Updated: February 6, 2019, 2:26 PM IST
മഴക്കാലത്ത് കരിമണൽ ഖനനം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: February 6, 2019, 2:26 PM IST
  • Share this:
തിരുവനന്തപുരം: മഴക്കാലത്ത് കരിമണല്‍ ഖനനം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടല്‍ഭിത്തി നിര്‍മാണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഖനനം പൂര്‍ണമായി നിര്‍ത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആലപ്പാട്ട് ജനകീയസമരം ചൂണ്ടിക്കാട്ടി പി.സി. ജോര്‍ജാണ് കരിമണല്‍ ഖനനം സംബന്ധിച്ച് ചോദ്യമുന്നയിച്ചത്. അനിയന്ത്രിത ഖനനം തടയുമോ എന്ന ചോദ്യത്തിന് മഴക്കാലത്ത് ഖനനം ഒഴിവാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ശബരിമല: സുപ്രീം കോടതിയിൽ കടുത്ത വാദപ്രതിവാദം

ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടാകുന്നത്. കടല്‍ഭിത്തി നിര്‍മാണം ഊര്‍ജിതമാക്കുമെന്നും ഖനനം പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ശിശുമരണ നിരക്ക് കുറഞ്ഞതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ സഭയെ അറിയിച്ചു. മാതൃമരണ നിരക്ക് ഒരുലക്ഷത്തിന് 46 കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. ദേശീയതലത്തില്‍ 70 ആക്കി കുറയ്ക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സംസ്ഥാനത്തിന് 46 ആക്കി കുറച്ച് നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി സഭയെ അറിയിച്ചു.
First published: February 6, 2019, 2:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading