• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിരോധനാജ്ഞ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി

നിരോധനാജ്ഞ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി

malayalam.news18.com

malayalam.news18.com

  • Last Updated :
  • Share this:
    കണ്ണൂര്‍: ശബരിമലയിലെ നിരോധനാജ്ഞ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ അന്തരീക്ഷം തിരിച്ചു വന്നാല്‍ മാത്രമേ നിരോധനാജ്ഞ പിന്‍വലിക്കുകയുള്ളൂവെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. സ്ഥിതി മാറാതെ നിരോധനാജ്ഞയില്‍ അയവ് വരുത്താന്‍ പറ്റില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

    'ശബരിമലയില്‍ 144 പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്, തല്‍ക്കാലം അതിന് മനസ്സില്ല. ക്രിമനലുകള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യം ഒരുക്കണമെന്നല്ല പ്രതിപക്ഷ നേതാവ് ആവശ്യപ്പെടേണ്ടതെന്നും' മുഖ്യമന്ത്രി പറഞ്ഞു.

    എ.കെ ആന്‍റണി ബിജെപിക്ക് വെള്ളവും വളവും നൽകുന്നുവെന്ന് മുഖ്യമന്ത്രി

    നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായും മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ബിജെപിക്ക് വെള്ളവും വളവും നല്‍കുന്നത് എ. കെ. ആന്റണിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശശനം. ശബരിമലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും സംഘര്‍ഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡിജിപിയുമാണെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്താന്‍ ലക്ഷ്യമിട്ടുളളതാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

    നിപ ബാധിച്ച് മരിച്ചത് എത്രപേർ? സർക്കാരിന്‍റെ കണക്ക് തള്ളി ഗവേഷണ റിപ്പോർട്ട്

    ദേവസ്വംബോര്‍ഡ് വിധി നടപ്പാക്കുന്നതിന് സാവകാശം തേടി കോടതിയെ സമീപിച്ച സാഹചര്യംപോലും മറച്ചുവെച്ചാണ് എ.കെ. ആന്റണി പൊടുന്നനെ വിലകുറഞ്ഞ ആരോപണവുമായി രംഗത്തെത്തിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

    First published: