ആലപ്പുഴ: ഹനുമാന് പര്വതമെടുത്തതു പോലെ ശബരിമലയെ അമ്മാനമാടുമെന്നു പറഞ്ഞവര്‍ക്ക് അവിടെ ന്നും ഇറങ്ങിപ്പോരേണ്ടിവന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ശബരിമല ദേവസ്വം ബോര്‍ഡ് ഭരിക്കും. നിങ്ങള്‍ക്കിടയിലെ തര്‍ക്കം ജനങ്ങളുടെ പിടലിക്കിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാ ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിറവം പള്ളിത്തര്‍ക്കം സംബന്ധിച്ച കോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണം. സമവായത്തിനു മുന്‍തൂക്കം നല്കാന് പറ്റുമോ എന്നു നോക്കി. ഒരു രീതിയില്‍ സുപ്രീം കോടതിയും അതു സമ്മതിച്ചതാണ്. വിധി നടപ്പാക്കണം. ക്രമസമാധാന പ്രശ്നമാകുകയും ചെയ്യരുത്. സാവകാശം എടുക്കാവുന്ന വിഷയങ്ങളില്‍ എടുക്കണം. ശബരിമലയില്‍ മൗലികാവകാശമാണു പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അമിത താത്പര്യമെടുത്തെന്നാണ് ചിലര്‍ പറയുന്നത്. ഇടതുമുന്നണി ഇക്കാര്യത്തില്‍ ചെറിയ താത്പര്യമെങ്കിലും എടുത്താല്‍ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാം. എന്നാല്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒരു ധൃതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.