CM Pinarayi Press Meet Live: വിദേശസന്ദർശനം സംസ്ഥാന വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി

CM Pinarayi Press Meet Live: വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനത്തിന്‍റെ തത്സമയ വിവരങ്ങൾ

  • News18
  • | May 20, 2019, 11:59 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    12:38 (IST)

    നാം മുന്നോട്ട് വിവാദം| സിഡിറ്റിനെ മാറ്റിയതല്ല, കൂടുതൽ സൌകര്യപ്രദമായ ഒരു ചാനലിനെ തെരഞ്ഞെടുത്തതാണ്. എല്ലാ ചാനലുകളോടും ചോദിച്ചശേഷമാണ് ഇത് ചെയ്തത് 

    12:37 (IST)

    അടുത്ത ശബരിമല സീസണിൽ കൂടുതൽ ഉയർന്ന സൌകര്യങ്ങളോടുകൂടിയ ശബരിമലയാണ് കാണാൻ പോകുന്നത്...

    12:37 (IST)

    ശബരിമലയെ സംരക്ഷിക്കാനാണ് സർക്കാർ എപ്പോഴും സ്വീകരിച്ച നടപടി. 

    12:37 (IST)

    കേരളത്തിൽ വലിയ വിജയം നേടും. ശബരിമല വിഷയം ബാധിച്ചിട്ടില്ല മുഖ്യമന്ത്രി

    12:36 (IST)

    എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കാൽക്കീഴിൽ നിർത്താൻ ശ്രമിച്ചതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെയും ഭിന്നത

    12:34 (IST)

    കുന്നിരിക്കയിൽ കള്ളവോട്ട് നടന്നെന്ന് പരാതി നൽകിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വോട്ട് ചെയ്യാതെ മാറിന്നതായി മുഖ്യമന്ത്രി 

    12:33 (IST)

    പോസ്റ്റൽ വോട്ടുകളിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

    12:33 (IST)

    എക്സിറ്റ് പോളുകളെക്കുറിച്ച്| 2004ൽ എൻഡിഎ തന്നെ വരുമെന്നായിരുന്നു എക്സിറ്റ് പോളുകൾ. എന്നാൽ യുപിഎ ആണ് വന്നത്. കേരളത്തിന്‍റെ കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ടെന്ന് മുഖ്യമന്ത്രി

    12:32 (IST)

    മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ പലിശനിരക്കിലാണ് കേരളം ധനസമാഹരണം നടത്തുന്നത്. 

    12:29 (IST)

    മസാലബോണ്ടിനെക്കുറിച്ചുള്ള പ്രതിപക്ഷനേതാവിന്‍റെ ആരോപണങ്ങൾ കാര്യങ്ങൾ മനസിലാക്കാതെയെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: വിദേശ സന്ദർശനം കേരള വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംബിസകളിൽനിന്ന് നല്ല സഹകരണം ലഭിച്ചുവെന്നും മുഖ്യമന്ത്രി. യൂറോപ്യൻ സന്ദർശനം ഫലപ്രദമായിരുന്നു. കേരളത്തിന്‍റെ വികസനത്തിന് അടിത്തറയൊരുക്കുന്ന നിരവധി കാര്യങ്ങൾ ചർച്ചയായി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    തത്സമയ വിവരങ്ങൾ ചുവടെ...