• HOME
  • »
  • NEWS
  • »
  • kerala
  • »
  • Silver Line Project | പ്രതിപക്ഷ ആരോപണങ്ങൾ തള്ളി; സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

Silver Line Project | പ്രതിപക്ഷ ആരോപണങ്ങൾ തള്ളി; സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

കേരളത്തെയാകെ തകർക്കുന്ന പദ്ധതിയിൽ മുഖ്യമന്ത്രിയുടെ മറുപടിയിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

  • Share this:
    എതിർപ്പുകളുടെ പേരിൽ സിൽവർ ലൈൻ പദ്ധതിയിൽ (Silver Line Project )നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi Vijayan). പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്നും സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തിര പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കേരളത്തെയാകെ തകർക്കുന്ന പദ്ധതിയിൽ മുഖ്യമന്ത്രിയുടെ മറുപടിയിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

    സിൽവർ ലെയിനെതിരെയുള്ള സമരങ്ങളെ സർക്കാർ അടിച്ചൊതുക്കുന്നു എന്നാരോപിച്ച് പി.സി.വിഷ്ണുനാഥ് അടിയന്തിര പ്രമേയ നോട്ടീസ് നൽകി. ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മൂന്നു മണിക്കൂറിലേറെ ചർച്ച നീണ്ടു. സിൽവർ ലൈനിന് എതിരേയുള്ള സമരങ്ങളെ സർക്കാർ ക്രൂരമായി അടിച്ചമർത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
    Also Read-കേരളത്തെ ബനാന റിപ്പബ്ലിക്ക് ആക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ല; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

    പരിസ്ഥിതി നാശം, സാമൂഹികാഘാതം, സാമ്പത്തിക തകർച്ച തുടങ്ങി പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പദ്ധതി സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല. കേരളത്തെ രണ്ടായി വെട്ടി മുറിക്കില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകും. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാകും പദ്ധതി. വളരെ വേഗം പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    ഡി പി ആറിലും മുഖ്യമന്ത്രി പറയുന്നതിലും വൈരുദ്ധ്യങ്ങളുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ഇരുപക്ഷത്തു നിന്നുമായി 14 പേരാണ് ചർച്ചയിൽ പങ്കെടുത്തത്.
    Published by:Naseeba TC
    First published: