നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിച്ചത് RSS; വിശ്വാസികളെ സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാട്: മുഖ്യമന്ത്രി

  ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിച്ചത് RSS; വിശ്വാസികളെ സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാട്: മുഖ്യമന്ത്രി

  ശബരിമല വിഷയത്തിൽ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ ആവര്‍ത്തിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോടെയാണ് ഇക്കാര്യത്തിൽ മറുപടി പറയാൻ തയ്യാറായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പ്രചാരണത്തില്‍ ശബരിമല ഉന്നയിച്ച പ്രധാനമന്ത്രിക്കും ബിജെപിക്കും ശക്തമായ മറുപടി പറയാന്‍ സിപിഎം തീരുമാനം. പ്രധാനമന്ത്രിയുടെ തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും പ്രസംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗത്തില്‍ തന്നെ മറുപടി പറഞ്ഞു. ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസാണെന്നും വിശ്വാസികളെ സംരക്ഷിക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

   തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ ശബരിമല ചര്‍ച്ചയാക്കേണ്ടെന്നായിരുന്നു സിപിഎം തീരുമാനം. പൊതുയോഗങ്ങളില്‍ ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നു നേതാക്കള്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ ആവര്‍ത്തിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോടെയാണ് നിലപാട് മാറ്റം.

   കൊല്ലത്ത് കണക്കുകൂട്ടൽ പിഴയ്ക്കുന്നത് ആർക്ക്?

   മംഗലാപുരത്ത് പോയി കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി ഒരുപാട് പറഞ്ഞു. കേരളത്തിനെതിരെ പറഞ്ഞത് വസ്തുതാവിരുദ്ധമായ പ്രസംഗമാണ്. അയ്യപ്പന്‍ എന്നുപറഞ്ഞാല്‍ തന്നെ ഇവിടെ ആളെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെ പോലും അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. അയ്യപ്പന്റെ പേരു പറഞ്ഞതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിശ്വാസികളെ ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തതെന്നും പിണറായി വിശദീകരിച്ചു.

   മോദി പറഞ്ഞത് സ്ഥാനാര്‍ത്ഥിയായ ശേഷമുള്ള കേസ് അല്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. തേങ്ങ കൊണ്ട് ഭക്തരെ ആക്രമിച്ച കേസ് ആണ് അത്. ആര്‍എസ്എസിന്റെ കണ്ണില്‍ അത് സത്പ്രവര്‍ത്തി ആകാം. പക്ഷേ കേരളത്തിന്റെ കണ്ണില്‍ അത് നല്ല പ്രവൃത്തിയല്ല. ഭക്തര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ശബരിമലയെ കലാപഭൂ മി ആക്കുകയാണ് ആര്‍എസ്എസിനെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഎമ്മും ബിജെപിയും കളം നിറയുന്നതോടെ ശബരിമല സ്ത്രീ പ്രവേശനം തെരഞ്ഞെടുപ്പില്‍ വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്.
   First published:
   )}