HOME /NEWS /Kerala / 'നാലു സീറ്റിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷം'; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

'നാലു സീറ്റിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷം'; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

പിണറായി വിജയൻ (ഫയൽ ചിത്രം)

പിണറായി വിജയൻ (ഫയൽ ചിത്രം)

'സിപിഎമ്മിനെക്കുറിച്ചും എൽഡിഎഫിനെക്കുറിച്ചും നാട്ടുകാർക്കാകെ നല്ലതുപോലെ അറിയാം. കുറച്ച് വോട്ടിനും നാലു സീറ്റിനുംവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ'

  • Share this:

    ന്യൂഡൽഹി: സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നു മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. നാലു സീറ്റിനും വോട്ടിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുവരല്ല ഇടതുപക്ഷമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.

    മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്...

    'സിപിഎമ്മിനെക്കുറിച്ചും എൽഡിഎഫിനെക്കുറിച്ചും നാട്ടുകാർക്കാകെ നല്ലതുപോലെ അറിയാം. കുറച്ച് വോട്ടിനും നാലു സീറ്റിനുംവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ. അത് തന്നെയാണ് ഞങ്ങളുടെ കരുത്തും ശക്തിയുമായി ജനങ്ങൾ കാണുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വെല്ലുവിളി ശരിയായ ഉദ്ദേശത്തോടെ ഉയർത്തിയതാണെങ്കിൽ , അത് എല്ലാ അർഥത്തിലും സ്വീകരിക്കുകയാണ്. എന്ത് തെളിവാണോ അദ്ദേഹത്തിന്‍റെ കൈയിൽ ഉള്ളത്, അത് മുന്നോട്ട് വെക്കാം, അല്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്താനുണ്ടെങ്കിൽ വെളിപ്പെടുത്തുകയും ചെയ്യാം. ഇത്തരത്തിലുള്ള പൊയ് വെടികൾ കൊണ്ടൊന്നും രക്ഷപ്പെടാമെന്ന് കരുതണ്ട'.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Anchodinch, Bjp, Cm pinarayi, Cpm, Ldf, Mullappally challange, Vattiyoorkavu By-Election, Vote trade