തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ബാധിച്ചിരുന്നെങ്കിൽ ബിജെപിയാണ് നേട്ടം ഉണ്ടാക്കേണ്ടിയിരുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ ശ്രമം ഉണ്ടായി. അതിന്റെ ഭാഗമായി വോട്ട് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യവും പിണറായി വിജയൻ തള്ളി. തെരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരായ ജനവിധിയായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്റെ ശൈലി തന്റേത് തന്നെയായി തുടരും. ഈ ശൈലിയും രീതിയും കൊണ്ടുതന്നെയാണ് താന്‍ ഇവിടെ വരെ എത്തിയത്. അതിനാല്‍ ഇനിയങ്ങോട്ടും ഈ ശൈലിയില്‍ തന്നെ തുടരും. ശൈലി മാറ്റുമെന്നൊരു തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്നും പിണറായി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശൈലി മാറ്റുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
അതേസമയം തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായി. അത് താല്‍ക്കാലികമാണ്. അതിനു കാരണങ്ങള്‍ എന്തൊക്കെയെന്ന് പാര്‍ട്ടി പരിശോധിക്കും. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പാര്‍ട്ടിയോ ജനങ്ങളോ കാണുന്നില്ലെന്നും പിണറായി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൽക്കാലികമായ തിരിച്ചടിയാണ് പാർട്ടിക്ക് ഉണ്ടായത്. പ്രചാരണ വേളയിൽ മനസിലാക്കാൻ കഴിയാത്ത ഘടകങ്ങളുണ്ടായി. മോദിയെ ഭരണത്തിൽ നിന്നും അകറ്റി നിർത്താൻ വലിയൊരു വിഭാഗം കോൺഗ്രസിന് വോട്ട് ചെയ്തത് ഇടതുപക്ഷത്തെ ബാധിച്ചു. ജയിക്കാനൊരു മണ്ഡലം തേടിയാണ് രാഹുൽ വയനാട്ടിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi, Loksabha election defeat, Loksabha Election Result, Sabarimala factor, പിണറായി വിജയൻ, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം