• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'UAPA വേണ്ടെന്നാണ് ഇടത് നിലപാട്'; വിദ്യാർഥികൾക്കെതിരായ നടപടി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

'UAPA വേണ്ടെന്നാണ് ഇടത് നിലപാട്'; വിദ്യാർഥികൾക്കെതിരായ നടപടി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

പൊലീസ് കേസെടുത്താൽ യുഎപിഎ വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

പിണറായി വിജയൻ

പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: കോഴിക്കോട്ട് വിദ്യാർഥികൾക്കെതിര യുഎപിഎ ചുമത്തി കേസെടുത്തത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പരിശോധിച്ച ശേഷം ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    പൊലീസ് കേസെടുത്താൽ യുഎപിഎ വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് യുഎപിഎ പരിശോധനാസമിതിയുടെ അംഗീകാരം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    LDF ഭരണത്തിൽ ഒരു നിരപരാധിക്കുനേരെയും UAPA ചുമത്താൻ പാടില്ല; നിലപാട് വ്യക്തമാക്കി CPM

    യുഎപിഎ വേണ്ട എന്നാണ് ഇടതുമുന്നണി നിലപാടെന്ന് പിണറായി പറഞ്ഞു. പാർലിമെന്റിൽ ഇക്കാര്യത്തിൽ നിലപാടെടുത്തത് ഇടതുമുന്നണിയാണ്. അന്ന് ബിജെപിക്കൊപ്പം കോൺഗ്രസ് യുഎപിഎക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
    First published: