നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ഞാൻ നരേന്ദ്ര മോദി എന്നു കരുതിയോ?' ശബരിമലയിൽ കേന്ദ്രത്തിന്റെ കത്തുമായി പിണറായി

    'ഞാൻ നരേന്ദ്ര മോദി എന്നു കരുതിയോ?' ശബരിമലയിൽ കേന്ദ്രത്തിന്റെ കത്തുമായി പിണറായി

    കളവ് പറയാൻ താൻ നരേന്ദ്ര മോദി അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം

    മുഖ്യമന്ത്രി പിണറായി വിജയൻ

    മുഖ്യമന്ത്രി പിണറായി വിജയൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: ശബരിമലയിൽ 144 പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ 144 പ്രഖ്യാപിക്കാൻ കേന്ദ്രം നിർദ്ദേശിച്ചതായി രേഖ സഹിതം മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

      ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകരോട് താൻ കളവ് പറയാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കളവ് പറയാൻ താൻ നരേന്ദ്ര മോദി അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. തെളിവ് ആവശ്യപ്പെട്ടാൽ നൽകാൻ അതിന്‍റെ കടലാസുമായാണ് വാർത്താസമ്മേളനത്തിന് എത്തിയതെന്ന് പിണറായി പറഞ്ഞു. 11034/01/2018 എന്ന നമ്പരിലുള്ള രേഖയാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കൈമാറിയത്. അതിലെ പ്രധാന വരികൾ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വായിക്കുകയും ചെയ്തു.

      മുഖ്യമന്ത്രി രേഖ കാണിച്ച് നടത്തിയ വാർത്താസമ്മേളനം

      First published:
      )}