• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം മേൽപ്പാലം: V.K. ഇബ്രാഹിംകുഞ്ഞിനെ പ്രതിരോധിച്ച ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി

പാലാരിവട്ടം മേൽപ്പാലം: V.K. ഇബ്രാഹിംകുഞ്ഞിനെ പ്രതിരോധിച്ച ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി

യുഡിഎഫ് കാലത്ത് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞിരുന്നു...

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ വീഴ്ചയില്‍ ഉദ്യോഗസ്ഥരെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുന്ന മന്ത്രി ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി. വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ചതോടെയാണ് ജി.സുധാകരനെ തിരുത്തി പിണറായി രംഗത്തെത്തിയത്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി ചൂണ്ടികാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഗൗരവകരമായി നടപടി എടുക്കാത്തതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അഴിമതി കാണിച്ച ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. യുഡിഎഫ് കാലത്ത് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു.

    വി.കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ വകുപ്പില്‍ നടന്ന അഴിമതികളെ കുറിച്ച് 2015 മേയ് 28 ല്‍ തന്നെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത് ഗൗരവമായെടുക്കാത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബില്‍ മാറാനും, പുതിയ എസ്റ്റിമേറ്റിനും, സാധനങ്ങള്‍ മറിച്ചു വിറ്റുമൊക്കെ അഴിമതി നടത്തിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിലെ ഒമ്പത് നിഗമനങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഴിമതി നടത്തിയ 100ല്‍പ്പരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ സഭയെ അറിയിച്ചു.

    പാലാരിവട്ടം പാലം നിർമാണം; കിറ്റ്കോയുടെ ഗുരുതര വീഴ്ചയെന്ന് സുധാകരൻ

    പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണത്തിലെ വീഴ്ചകള്‍ക്ക് ഉത്തരവാദി ഉദ്യോഗസ്ഥര്‍ മാത്രമാണെന്നാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നേരത്തെ വ്യക്തമാക്കിയത്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി നിര്‍മ്മാര്‍ജനം സംബന്ധിച്ച ചോദ്യങ്ങള്‍ ഇന്ന് സഭയില്‍ ഉയര്‍ന്നപ്പോഴും മന്ത്രി പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് കിറ്റ് കോയെ മാത്രം. ഒളിയമ്പ് വച്ചുള്ള പ്രവര്‍ത്തനമല്ല, ശക്തമായ നടപടി വേണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടതോടെയാണ് ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയത്.

    അതേസമയം പാലാരിവട്ടം മേൽപ്പാലത്തിന്‍റെ ഡിസൈനിലും നിര്‍മ്മാണത്തിവും മേൽനോട്ടത്തിലും അപാകതയുണ്ടായെന്ന് മന്ത്രി ജി. സുധാകരൻ ആരോപിച്ചിരുന്നു. നിര്‍മ്മാണത്തിൽ കിറ്റകോയ്ക്ക് ഗുരുതര വീഴ്ച പറ്റി. മേൽനോട്ട ചുമതല ഉണ്ടായിരുന്ന സ്ഥാപനം അത് വേണ്ടവിധം നടത്തിയില്ല. കിറ്റ്കോയുടെ നേതൃത്വത്തിൽ നടന്ന എല്ലാ നിര്‍മ്മാണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
    First published: