'അകലുമ്പോഴും അടുപ്പിക്കുന്ന കാലത്തിന്‍റെ പാഠം'; ക്വാറന്‍റീനെക്കുറിച്ചുള്ള ഹ്രസ്വചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

Quarantine Short Film | നാടിന്‍റെയും നാട്ടുകാരുടെയും സുരക്ഷയ്ക്കായി ക്വാറന്‍റീൻ സ്വീകരിക്കണമെന്ന സന്ദേശമാണ് ഈ വീഡിയോചിത്രം മുന്നോട്ടുവെക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 19, 2020, 3:37 PM IST
'അകലുമ്പോഴും അടുപ്പിക്കുന്ന കാലത്തിന്‍റെ പാഠം'; ക്വാറന്‍റീനെക്കുറിച്ചുള്ള ഹ്രസ്വചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി
quarantine short film cm
  • Share this:
ഈ കൊറോണ കാലത്ത് ഗൾഫിൽനിന്ന് വന്നാൽ ഉടൻ എന്ത് ചെയ്യും? കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോകണോ, അതോ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം ചെലവിടണോ? വിദേശത്തുനിന്ന് വരുന്നവർ ക്വാറന്‍റീനിൽ കഴിയേണ്ടതിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന ഹ്രസ്വചിത്രം പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമുഖ ചലച്ചിത്രതാരങ്ങളെ അണിനിരത്തി കേരള പബ്ലിക് റിലേഷൻസ് വകുപ്പാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഗൾഫിൽനിന്ന് എത്തുന്ന യുവാവ് വിമാനത്താവളത്തിൽവെച്ച് ക്വാറന്‍റീൻ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടയിൽ വിളിക്കുന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയുമൊക്കെ അയാൾ സ്നേഹംപൂർവം മടക്കിയയ്ക്കുന്നു. ഒപ്പം ക്വാറന്‍റീനിൽ കഴിയേണ്ടതിന്‍റെ പ്രാധാന്യം മനസിലാക്കിത്തരുകയും ചെയ്യുന്നു.TRENDING:കോവിഡ് പ്രതിരോധത്തിൽ കരുത്തായത് നായനാരുടെ കാലത്തെ അധികാരവികേന്ദ്രീകരണം: മുഖ്യമന്ത്രി പിണറായി വിജയൻ [NEWS]കോളജിലെ തറ തുടച്ച് ആറുവയസുകാരി; കാഴ്ചക്കാരനായി പൊലീസ്: വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവ് [NEWS]ജോലിക്കിടയിലെ വാട്‌സാപ്പ് സന്ദേശം ബുദ്ധിമുട്ടാകുന്നോ? വാട്‌സാപ്പ് ഓഫ് ചെയ്ത്‌ നെറ്റ് ഉപയോഗിക്കാം ഇങ്ങനെ [NEWS]
നാടിന്‍റെയും നാട്ടുകാരുടെയും സുരക്ഷയ്ക്കായി ക്വാറന്‍റീൻ സ്വീകരിക്കണമെന്ന സന്ദേശമാണ് ഈ വീഡിയോചിത്രം മുന്നോട്ടുവെക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാർത്താസമ്മേളനത്തിന്‍റെ ഭാഗങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അലൻസിയർ, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങളും ഈ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
First published: May 19, 2020, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading