• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഹർത്താലുകൾ ടൂറിസത്തെ ബാധിച്ചതായി മുഖ്യമന്ത്രി


Updated: January 11, 2019, 9:58 PM IST
ഹർത്താലുകൾ ടൂറിസത്തെ ബാധിച്ചതായി മുഖ്യമന്ത്രി

Updated: January 11, 2019, 9:58 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി നടത്തുന്ന ഹർത്താലുകളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ ഹർത്താലുകൾ ടൂറിസത്തെ ബാധിച്ചുവെന്ന് തലസ്ഥാനത്ത് ആരംഭിച്ച പുഷ്പോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഹർത്താലുകൾ തടയാനുള്ള നിയമ നിർമ്മാണം വേണമെന്ന് കെ മുരളീധരൻ എംഎൽഎയും ആവശ്യപ്പെട്ടു.

കാട്ടാന ‌‌ഒരാളെ കുത്തിക്കൊന്നാലും ഹർത്താലുണ്ടോയെന്ന് ജനങ്ങൾ ചോദിക്കുന്ന അവസ്ഥയിലായി കാര്യങ്ങളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടർച്ചയായുളള ഹർത്താലുകൾ ടൂറിസത്തെ ബാധിച്ചു. വിദേശ സഞ്ചാരികൾ കേരളത്തിലേയ്ക്ക് വരരുതെന്ന മുന്നറിയിപ്പ് പലരാജ്യങ്ങളും കൊടുത്തു തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നടുവില്‍ കൂടി ഞാനും ഒരുപാട് നടന്നിട്ടുണ്ട്'; പിണറായിയെ ട്രോളി ബല്‍റാം
Loading...

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിയുടെ നിലപാട് ആവർത്തിച്ചു. യുഡിഎഫ് കൊണ്ടി വന്ന ഹർത്താൽ നിയന്ത്രണ ബിൽ നിയമമാക്കാൻ എൽഡിഎഫ് സർക്കാർ മുൻകൈ എടുക്കണമെന്ന് കെ മുരളീധരൻ എംഎൽഎ യും ആവശ്യപ്പെട്ടു.

തിരുവനന്തപുരം കനകക്കുന്നിൽ വസന്തോത്സവത്തിന് മുഖ്യമന്ത്രി തിരിതെളിച്ചു. ഇരുപതാം തീയതി വരെ കനകക്കുന്നിലാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പോത്സവം നടക്കുന്നത്.

First published: January 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍