'തെറ്റ് ചെയ്തവർ ആരായാലും കർശന നടപടി ഉണ്ടാകും' ശ്രീറാമിനെതിരെ മുഖ്യമന്ത്രി

സമൂഹത്തിലെ സ്ഥാനമോ ഇരിക്കുന്ന സീറ്റിന്റെ സ്ഥാനമോ പൊലീസ് പരിഗണിക്കില്ലെന്ന് മുഖ്യമന്ത്രി...

news18
Updated: August 4, 2019, 1:18 PM IST
'തെറ്റ് ചെയ്തവർ ആരായാലും കർശന നടപടി ഉണ്ടാകും' ശ്രീറാമിനെതിരെ മുഖ്യമന്ത്രി
പിണറായി വിജയൻ (ഫയൽ ചിത്രം)
  • News18
  • Last Updated: August 4, 2019, 1:18 PM IST
  • Share this:
തൃശൂർ: ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവർ ആരായാലും കർശന നടപടി ഉണ്ടാകും. സമൂഹത്തിലെ സ്ഥാനമോ ഇരിക്കുന്ന സീറ്റിന്റെ സ്ഥാനമോ പൊലീസ് പരിഗണിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ വനിത പൊലീസ് ബറ്റാലിയൻ രണ്ടാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് സേന മൊത്തത്തിൽ മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം വനിതകൾക്ക് ആദരവ് നൽകുന്നു. വിവിധ മേഖലകളിൽ തുല്യ അവസരം ഉറപ്പ് വരുത്തണം. സാമൂഹ്യ പദവി ഉറപ്പ് വരുത്തുന്നതിന് ഒപ്പം തുല്യനീതി ഉറപ്പ് വരുത്തണം. പൊലീസും പൊലീസ് സ്റ്റേഷനും ഇപ്പോൾ പഴയത് പോലെ അല്ല. ഏത് ആൾക്കും ആത്മവിശ്വാസത്തോട് കടന്ന് ചെല്ലാം. ഇക്കാര്യത്തിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തലത്തിൽ പെട്ടവരാണ് പൊലീസ് സ്റ്റേഷനിൽ എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന് മാനുഷിക മുഖം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളോട് ഉള്ള പെരുമാറ്റം നിലവാരമില്ലാത്തതായാൽ വിമർശനം ഉയരും. സമൂഹത്തിൽ അതിന് പ്രചാരണവും ലഭിക്കും. ലോക്കപ്പ് മർദ്ദനം, മൂന്നാം മുറ എന്നിവ വെച്ച് പൊറുപ്പിക്കില്ല. ഇത്തരം കേസുകളിൽ അന്വേഷണം നടക്കുന്നു. തെളിഞ്ഞാൽ ശിക്ഷ ലഭിക്കും. ലോക്കപ്പിൽ മനുഷ്യത്വരഹിതമായി ഇടപെടാൻ അനുവദിക്കില്ല. പൊലീസ് അടുത്ത കാലത്തായി പ്രത്യേക നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
First published: August 4, 2019, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading