മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തിന്‍റെ സമയം മാറ്റി

ഇന്നത്തെ പത്രസമ്മേളനത്തിനുശേഷം സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി തത്സമയം മറുപടി നൽകും

News18 Malayalam
Updated: May 25, 2020, 9:42 AM IST
മുഖ്യമന്ത്രിയുടെ ഇന്നത്തെ  വാർത്താസമ്മേളനത്തിന്‍റെ സമയം മാറ്റി
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളത്തിന്‍റെ സമയത്തിൽ ഇന്ന് മാറ്റം. രാവിലെ 11 മണിക്കാണ് ഇന്നത്തെ പത്രസമ്മേളനം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണിക്കാര്യം. മന്ത്രിസഭയുടെ നാലാം വാർഷികം പ്രമാണിച്ച് പ്രത്യേക പത്രസമ്മേളനം ഇന്ന് 11 മണിക്ക് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷമുള്ള പത്രസമ്മേനളനം പ്രത്യേകമായി ഉണ്ടാകില്ല. രാവിലെയുള്ള പത്രസമ്മേളനത്തിനുശേഷം സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി തത്സമയം മറുപടി നൽകും.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന വാർത്താസമ്മേളനം വിളിച്ചുചേർത്തത്. കോവിഡ് അവലോകനയോഗത്തിനുശേഷമായിരുന്നു ഈ പത്രസമ്മേളനം. തുടക്കത്തിൽ വൈകിട്ട് ആറുമണിക്കായിരുന്നു ഒരു മണിക്കൂർ നീണ്ട പത്രസമ്മേളനം. എന്നാൽ റംസാൻ നോമ്പ് തുടങ്ങിയതോടെ പത്രസമ്മേളനത്തിന്‍റെ സമയം അഞ്ചു മണിയാക്കി മാറ്റി.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഏറെ ചർച്ചയായിരുന്നു. ഓരോദിവസത്തെയും കോവിഡ് സ്ഥിതിവിവര കണക്ക് അറിയാൻ ആളുകൾ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി കാത്തിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ജനപ്രീതി കൂട്ടിയെന്നും ചാനലുകളുടെ റേറ്റിങ് വർദ്ധിപ്പിച്ചെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുകയും ട്രോൾ ചെയ്യുകയും ചെയ്തിരുന്നു.
TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]
ഇടയ്ക്ക് പത്രസമ്മേളനം നിർത്തിയതോടെ 'ആറുമണി തള്ള്' ഇല്ലെന്ന രീതിയിലുള്ള പ്രതിപക്ഷ എംഎൽഎമാരുടെ ഫേസ്ബുക്ക് ഏറെ ചർച്ചയായിരുന്നു. ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ വലിയ ചർച്ച നടന്നു. പത്രസമ്മേളനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വളർത്തുന്നതിനുള്ള പി.ആർ വർക്കിന്‍റെ ഭാഗമാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാൽ ഈ നാട്ടിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്ന മറുപടിയാണ് ഈ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി നൽകിയത്.
First published: May 25, 2020, 9:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading