നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊതുപ്രവർത്തകരുടെ യാത്ര നിഷിദ്ധമല്ല'; ലോക്ക് ഡൗൺ കാലത്തെ കെ. സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി

  'പൊതുപ്രവർത്തകരുടെ യാത്ര നിഷിദ്ധമല്ല'; ലോക്ക് ഡൗൺ കാലത്തെ കെ. സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി

  ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് കൊറോണ രോഗമില്ലെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Share this:
   തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടുനിന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് എത്തിയതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തത്'- ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
   You may also like:1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി; കൊറോണ ഫലം മണിക്കൂറുകൾക്കകം [NEWS]'കൊറോണയെ പിടിച്ചു നിർത്താൻ നമുക്കു കഴിഞ്ഞു'; ന്യൂയോർക്കുമായി കേരളത്തെ താരതമ്യം ചെയ്ത് മുഖ്യമന്ത്രി [NEWS]റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ് [NEWS]

   ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തി വാര്‍ത്താസമ്മേളനം നടത്തിയത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാല്‍ ജില്ലാ പോലീസ് മേധാവിയുടേയും ഡിജിപിയുടേയും അനുമതിയോടെയായിരുന്ന തന്റെ യാത്ര എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.   ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് കൊറോണ രോഗമില്ലെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  മുഖ്യമന്ത്രിയുടെ പരാമർശം തന്നെ വേദനിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.
   Published by:Aneesh Anirudhan
   First published:
   )}