• HOME
  • »
  • NEWS
  • »
  • kerala
  • »
  • CM Pinarayi to Governor | 'സർക്കാരിന്‍റെ നയം അറിയാത്ത ആളല്ല ഗവർണർ'; മറുപടിയുമായി മുഖ്യമന്ത്രി

CM Pinarayi to Governor | 'സർക്കാരിന്‍റെ നയം അറിയാത്ത ആളല്ല ഗവർണർ'; മറുപടിയുമായി മുഖ്യമന്ത്രി

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. ഇനി ഉന്നത വിദ്യാഭ്യസ മേഖലയാണ് ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

governor- chief minister

governor- chief minister

  • Last Updated :
  • Share this:
    കണ്ണൂർ: സർവകലാശാലകളിലെ ഇടപെടൽ സംബന്ധിച്ച് ഗവർണർ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). സർക്കാരിന്‍റെ നയം അറിയാത്ത ആളല്ല ഗവർണർ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ (Higher Education) കുറിച്ച് ഒട്ടേറെ ചർച്ചകൾ ഉയർന്ന് വന്നിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് എൽ ഡി എഫ് ഒരു പ്രകടന പത്രിക മുന്നോട് വെച്ചു. അതിൽ ഉന്നത വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയിലെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഊന്നിപ്പറഞ്ഞാണ് മുഖ്യമന്ത്രിയുടെ മറുപടി.

    ഗവർണർ ചില ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന്റെ നിലപാട് മനസിലാക്കാത്ത ആളല്ല ഗവർണർ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എല്ലാം തികഞ്ഞു എന്ന് സർക്കാരിന് അഭിപ്രായമില്ല. ഉന്നത വിദ്യാഭ്യാസ മേഖലക്ക് കുറവുണ്ട് ദൗർബല്യമുണ്ട് എന്ന് തുറന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. ഇനി ഉന്നത വിദ്യാഭ്യസ മേഖലയാണ് ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 40 ഇന അനുബന്ധ പരിപാടികൾ ആവിഷ്കരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉദ്ദരിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

    ബജറ്റിലെ ഉന്നത വിദ്യാഭ്യാസ മേഖല പുനർ നിർമ്മാണത്തെ പറ്റിയുള്ള ഭാഗവും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉദ്ദരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന മൂന്ന് സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഗവേഷണ രംഗത്ത് ദീർഘ വീക്ഷണമുള്ള പരിപാടികളാണ് നടപ്പിക്കുന്നത്.
    ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്ന സമിതി ഇടക്കാല റിപ്പോർട്ട് നൽകിയേക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്ക് ഉള്ള ശ്രമം ഫലം കാണുന്നുണ്ട്. സർവകലാശാലകളുടെയും കോളേജുകളുടെയും നിലവാരം മെച്ചപ്പെടുന്നു. ഇനിയും ഏറെ മുന്നോട് പോകാനുണ്ട്. അതിന് സവിശേഷമായ ഇടപെടൽ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Also Read- Governor Mohammad Arif Khan| 'രാഷ്ട്രീയ ഇടപെടലുകൾ അസഹനീയം'; സംസ്ഥാന സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

    ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളുടെ ദേശീയ അന്തർ ദേശീയ റാങ്കിങ് മെച്ചപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രശനം ഉണ്ട് അത് മെച്ചപ്പെടണം, അതിൽ സർക്കാറിനും ഗവർണർക്കും ഒരേ സമീപനം. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്ത് പരിഹരിക്കണം. ഗവർണറുടെ പ്രതികരണം തെറ്റിധാരണ സൃഷ്ടിക്കും വിധം മാധ്യമങ്ങൾ അവതരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ഗവർണർ അയച്ച കത്തിന് സർക്കാറിന്റെ കാഴ്ച്ചപ്പാടുകൾ മറുപടിയായി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
    Published by:Anuraj GR
    First published: