International Yoga Day | 'മനസിന് അസ്വസ്ഥതയുള്ളവർ യോഗ ചെയ്യുന്നത് നല്ലതാണ്'; മുഖ്യമന്ത്രി പിണറായി വിജയൻ
ശരീരവഴക്കം കൂട്ടാനും മാനസികോല്ലാസത്തിനും യോഗ ഒരുപോലെ ഫലപ്രദമാണെന്നും മുഖ്യമന്ത്രി

pinarayi vijayan
- News18 Malayalam
- Last Updated: June 20, 2020, 7:47 PM IST
തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ 'അന്താരാഷ്ട യോഗ ദിനാചരണം' ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല. മനസ്സിനു കൂടി വ്യായാമം ലഭിക്കുന്ന ഒരു ശാസ്ത്രീയ അഭ്യാസമുറയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മനസിന് അസ്വസ്ഥതയുള്ളവർ യോഗ ചെയ്യുന്നത് നല്ലതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
"നമുക്കറിയാവുന്നതുപോലെ, യോഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല. മനസ്സിനു കൂടി വ്യായാമം ലഭിക്കുന്ന ഒരു ശാസ്ത്രീയ അഭ്യാസമുറയാണത്. നിത്യവുമുള്ള യോഗാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് സഹായകരമാണ്. ശരീരവഴക്കം കൂട്ടാനും മാനസികോല്ലാസത്തിനും യോഗ ഒരുപോലെ ഫലപ്രദമാണ്. അത് എല്ലാവരെയും ഓര്‍മിപ്പിക്കുന്നു." മുഖ്യമന്ത്രി പറഞ്ഞു. TRENDING:'സ്ത്രീകളോട് പുലര്‍ത്തേണ്ട മാന്യത പോലും വിസ്മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന് നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]
ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇതിനു പിന്നാലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെയും അദ്ദേഹം കടന്നാക്രമിച്ചിരുന്നു.
"നമുക്കറിയാവുന്നതുപോലെ, യോഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല. മനസ്സിനു കൂടി വ്യായാമം ലഭിക്കുന്ന ഒരു ശാസ്ത്രീയ അഭ്യാസമുറയാണത്. നിത്യവുമുള്ള യോഗാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് സഹായകരമാണ്. ശരീരവഴക്കം കൂട്ടാനും മാനസികോല്ലാസത്തിനും യോഗ ഒരുപോലെ ഫലപ്രദമാണ്. അത് എല്ലാവരെയും ഓര്‍മിപ്പിക്കുന്നു." മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇതിനു പിന്നാലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെയും അദ്ദേഹം കടന്നാക്രമിച്ചിരുന്നു.