'പ്രതിപക്ഷത്തിന് അവരിൽ തന്നെ വിശ്വാസമില്ല; കോൺഗ്രസ് അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന പാര്‍ട്ടി': മുഖ്യമന്ത്രി
മത നിരപേക്ഷത സംരക്ഷിക്കാൻ നൽകിയ ജനവിധിയാണ് ഇടത് മുന്നണിക്ക് ഉള്ളത്. ജനം ഏൽപ്പിച്ച വിശ്വാസം അവിശ്വാസമായി മാറേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ
- News18 Malayalam
- Last Updated: August 24, 2020, 7:10 PM IST
തിരുവനന്തപുരം: അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന കൂട്ടമായി മാറി. കോൺഗ്രസ് നേതാക്കൾ പരസ്പരം ബിജെപി ഏജന്റുമാരെന്നു വിശേഷിപ്പിക്കുന്നു. നേതാവിനെ തിരഞ്ഞെടുക്കാൻ കെൽപില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്കു സർക്കാരിനെ വിശ്വാസമുണ്ട്. 91 സീറ്റ് 93 ആയത് ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം വർധിച്ചതിനു തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന ഒരു പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിനുള്ളിലെ അസ്വസ്ഥത മറയിടാനുള്ള ശ്രമമാണൊ അവിശ്വാസപ്രമേയമെന്ന് സംശയമുണ്ട്. 135 വയസ് തികയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ അടിത്തറക്ക് മീതേ മേല്‍ക്കൂര നിലംപൊത്തിയ നിലയിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
യുഡിഎഫിന്റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് പറഞ്ഞു. വര്‍ഗ്ഗീയതയും അഴിമതിയുമാണ് പഴയ യുഡിഎഫ് കാലം ഓര്‍മ്മിപ്പിക്കുന്നത്. മത നിരപേക്ഷത സംരക്ഷിക്കാൻ നൽകിയ ജനവിധിയാണ് ഇടത് മുന്നണിക്ക് ഉള്ളത്. ജനം ഏൽപ്പിച്ച വിശ്വാസം അവിശ്വാസമായി മാറേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്കു സർക്കാരിനെ വിശ്വാസമുണ്ട്. 91 സീറ്റ് 93 ആയത് ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം വർധിച്ചതിനു തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫിന്റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് പറഞ്ഞു. വര്‍ഗ്ഗീയതയും അഴിമതിയുമാണ് പഴയ യുഡിഎഫ് കാലം ഓര്‍മ്മിപ്പിക്കുന്നത്. മത നിരപേക്ഷത സംരക്ഷിക്കാൻ നൽകിയ ജനവിധിയാണ് ഇടത് മുന്നണിക്ക് ഉള്ളത്. ജനം ഏൽപ്പിച്ച വിശ്വാസം അവിശ്വാസമായി മാറേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.