കാസര്‍കോട്: പെരിയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമായ കുറ്റമെന്നും ഇരട്ടക്കൊല സിപിഎമ്മിനേയും ഇടതുമുന്നണിയേയും ജനങ്ങള്‍ക്കുമുന്നില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ച ചിലരാണ് ഇതിന് അവസരമുണ്ടാക്കിയത്. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ഹീനപ്രവൃത്തിയാണ് അവര്‍ ചെയ്തത്. അത്തരക്കാര്‍ക്ക് സിപിഎമ്മിന്റെ ഒരു പരിരക്ഷയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കാസര്‍കോട് ജില്ലാകമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനച്ചടങ്ങളില് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
നിയമം നിയമത്തിന്റെ വഴിക്കുപോകും. ഒരു പക്ഷഭേദവും ഉണ്ടാവില്ല. ഇരട്ടക്കൊലയ്ക്കുശേഷം കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമങ്ങളിലും ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read 'കുനിയാന്‍ പറഞ്ഞാല്‍ ഐജി ശ്രീജിത്ത് ഇഴയും; ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമം': മുല്ലപ്പള്ളി
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന് താല്പര്യം പ്രകടിപ്പിച്ചിരുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയതിനെ തുടര്‍ന്ന് സന്ദര്‍ശനം ഉപേക്ഷിക്കുകയായിരുന്നു. മുഖ്യമന്ത്രി എത്തിയാല്‍ പ്രവര്‍ത്തകരുടെ പ്രതികരണം എന്താകുമെന്ന് പറയാനാകില്ലെന്നായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി സന്ദര്‍ശനം വേണ്ടെന്നു വച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Cpm, Periya twin murder case, Periya Youth Congress Murder, പെരിയ ഇരട്ടക്കൊലപാതകം, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം