• HOME
  • »
  • NEWS
  • »
  • kerala
  • »
  • AKG Centre Attack| എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം; അക്രമത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറിയില്ല; മുഖ്യമന്ത്രി

AKG Centre Attack| എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം; അക്രമത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറിയില്ല; മുഖ്യമന്ത്രി

ബോംബിന്റ രീതിയെ കുറിച് തന്നോട് ചോദിക്കുന്നതിനേക്കാള്‍ കെപിസിസി പ്രസിഡന്റിനോട് ചോദിക്കുന്നതാണ് നല്ലത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്‌രതിപക്ഷം തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമം നടത്തിയത് ആരുമാകട്ടെ, ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാന്‍ തയ്യാറാവണ്ടേയെന്നും പലപിക്കാന്‍ തയ്യാറാകാത്ത മാനസികാവസ്ഥ എന്തുകൊണ്ടു വരുന്നെന്നും മുഖ്യമന്ത്രി ചോദിച്ചു.

    ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരന്‍ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു. സംഭവം ഉണ്ടായ ഉടന്‍ ഇ.പി. സ്ഥലത്തെത്തിയത് അതിന് തൊട്ടുമുന്നിലെ ഫ്‌ലാറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നത് കൊണ്ടാണ്.

    Also Read-AKG Centre Attack|'കരിയില പോലും കത്താത്ത നാനോ ഭീകരാക്രമണം'; എന്തുകൊണ്ട് വയർലസ് മെസേജ് നൽകി അക്രമിയെ തടഞ്ഞില്ല? പിസി വിഷ്ണുനാഥ്

    പി.കെ.ശ്രീമതി എകെജി സെന്ററില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോംബിന്റ രീതിയെ കുറിച് തന്നോട് ചോദിക്കുന്നതിനേക്കാള്‍ കെപിസിസി പ്രസിഡന്റിനോട് ചോദിക്കുന്നതാണ് നല്ലത്. വലിയ ശബ്ദമുണ്ടാക്കുന്ന ബോംബ് നാടന്‍ രീതിയില്‍ ഉണ്ടാക്കാനാകുമെന്ന് ശാബ്ദങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിട്ടുണ്ട് കെ സുധാകരന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

    എകെജി സെന്ററിന് നേരെയുണ്ടായത് പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസ്സിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.

    Also Read-AKG സെന്റര്‍ ആക്രമണത്തില്‍ പൊലീസിനും പങ്കുണ്ട്; CPM നേതാക്കളുടെ പ്രസ്താവന പരസ്പര വിരുദ്ധം; വിഡി സതീശന്‍

    സിസിടിവി പരിശോധനകളില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവര്‍ മറച്ചുപിടിക്കുകയാണ്.
    Published by:Jayesh Krishnan
    First published: