ശബരിമലയില്‍ ആര്‍എസ്എസിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു; പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
ശബരിമലയില്‍ ആര്‍എസ്എസിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു; പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
'യുവതികള്‍ വരുന്നത് കൃത്യമായി ആര്‍എസ്എസ് നേതാക്കള്‍ക്ക് ചോര്‍ത്തി നല്കി. കൊണ്ടു പോയതും നീയേ ചാപ്പ ,കൊല്ലിച്ചതും നീയേ ചാപ്പ എന്ന സമീപനമായിരുന്നു പൊലീസിന്റെത്.'
തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് സര്‍ക്കാരിനെ ഒറ്റുകൊടുത്തു. മണ്ഡലകാലത്തെ ക്രമസമാധാന പാലനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ ഡിവൈ.എസ്പിമാര് വരെയുള്ളവരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
നീതി സംഘം വന്നപ്പോള്‍ നാറാണത്തുഭ്രാന്തനെ പോലെയായിരുന്നു പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറി അവധിയില്‍ പോയി. പല ഉദ്യോഗ്സ്ഥരും അവരുടെ താല്പര്യപ്രകാരമാണ് പ്രവര്‍ത്തിച്ചത്. യുവതികള്‍ വരുന്നത് കൃത്യമായി ആര്‍എസ്എസ് നേതാക്കള്‍ക്ക് ചോര്‍ത്തി നല്കി. കൊണ്ടു പോയതും നീയേ ചാപ്പ ,കൊല്ലിച്ചതും നീയേ ചാപ്പ എന്ന സമീപനമായിരുന്നു പൊലീസിന്റെത്.
ആര്.എസ്.എസ് നേതാവിന് പൊലീസ് മൈക്ക് പിടിച്ചുകൊടുത്തു. പൊലീസ് ആസ്ഥാനത്ത് നിന്ന് പോലും വിവരങ്ങള്‍ ചോരുകയാണ്. ഫയല്‍ ആഭ്യന്തര വകുപ്പിലെത്തുന്നതിന് മുന്‍പ് തന്നെ അതിന്റെ പകര്‍പ്പ് പലര്‍ക്കും ലഭിക്കുന്നു. പ്രതികളെ കസ്റ്റഡിയില്‍ മര്‍ദിക്കാന്‍ പൊലീസിന് അവകാശമില്ല. കാര്യങ്ങള്‍ മനസിലാക്കി പെരുമാറുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.