• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് സർക്കാർ മുന്നേറുന്നു; BJPയെ കൂട്ടുപിടിച്ച് UDFസർക്കാരിനെതിരെ നെറികേട് കാട്ടുന്നു'; മുഖ്യമന്ത്രി

'എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് സർക്കാർ മുന്നേറുന്നു; BJPയെ കൂട്ടുപിടിച്ച് UDFസർക്കാരിനെതിരെ നെറികേട് കാട്ടുന്നു'; മുഖ്യമന്ത്രി

2016 ന് മുൻപ് കേരളം എന്തായിരുന്നു എന്ന് ആരും മറന്നുകാണില്ല. 2016ലെ ദുരന്തം യുഡിഎഫ് അധികാരത്തിലിരിക്കുന്നു എന്നതായിരുന്നെന്നും ജനം അത് അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി

  • Share this:

    തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ യുഡിഎഫിനെന വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍‌. സർക്കാരിനെതിരെ വലിയ തോതിലുള്ള ആക്ഷേപം ഉന്നയിക്കാൻ യുഡിഎഫ് തലസ്ഥാനത്ത് പരിപാടി നടത്തി. കഴിഞ്ഞ 7 വർഷക്കാലത്തെ അനുഭവത്തിൽ ഒരു വീഴ്ചയും യുഡിഎഫിനും ബിജെപിക്കും ചൂണ്ടിക്കാണിക്കാനില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

    സർക്കാരിനെതിരെ അപവാദം പടച്ചുവിടുകയാണെന്നും സർക്കാർ പദ്ധതികളെ തുരങ്കം വയ്ക്കാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2016 ന് മുൻപ് കേരളം എന്തായിരുന്നു എന്ന് ആരും മറന്നുകാണില്ല. സർവ്വ മേഖലയിലും നാടിനെ വലിയ തോതിൽ പുറകോട്ടടിച്ചു. അഴിമതി കൊടികുത്തി വാഴുന്ന അവസ്ഥയായിരുന്നു.

    Also Read-കര്‍ണാടക സത്യപ്രതിജ്ഞ വേദിയില്‍ സീതാറാം യെച്ചൂരി; പോസ്റ്റ് പിന്‍വലിക്കുന്നുവെന്ന് വി.ടി ബല്‍റാം

    ആ അവസ്ഥ സൃഷ്‌ടിച്ച യുഡിഎഫ് ആണ് എൽഡിഎഫ് സർക്കാരിനെ വിമർശിക്കുന്നത്. 2016 ലെ ദുരന്തം യുഡിഎഫ് അധികാരത്തിലിരിക്കുന്നു എന്നതായിരുന്നെന്നും ജനം അത് അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് എൽഡിഎഫ് സർക്കാർ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

    Also Read-ബെംഗളൂരുവിലെ പ്രതിപക്ഷ ഐക്യനിരയുടെ ഫോട്ടോയിൽ പിണറായി വിജയൻ വരുന്നതിനെ പേടിക്കുന്നതാര്?

    നടക്കില്ലെന്ന് കരുതിയ ഒട്ടേറെ കാര്യങ്ങൾ ഈ സർക്കാർ നടപ്പാക്കി. പാവങ്ങളെ പാവങ്ങളായി കണ്ട് മാസന്തോറും കൃത്യമായി പെൻഷൻ നൽകുന്നു. അത് പാവങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാർ സ്വീകരിക്കുന്ന നയമാണ്. അതാണ് എല്‍ഡിഎഫും യുഡിഎഫുമായുള്ള വ്യത്യാസം. നാടിനെ വലിയ തോതിൽ വികസിപ്പിക്കുക സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

    Published by:Jayesh Krishnan
    First published: