തിരുവനന്തപുരം: കോട്ടയവും ഇടുക്കിയും പെട്ടെന്ന് ഗ്രീന്‍ സോണ്‍ ആക്കിയത് വിനയായെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ വിമർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. വിവരമില്ലാത്ത പ്രതികരണമാണിത്. കേന്ദ്രമന്ത്രിപദവിയില്‍ ഇരിക്കുന്നയാള്‍ ഇങ്ങനെ പറയുന്നത് ശുദ്ധവിവരക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനസര്‍ക്കാരിന്റെ കയ്യിലിരിപ്പുകൊണ്ടാണ് രോഗവ്യാപനമുണ്ടായതെന്ന് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായി. അമിത ആത്മവിശ്വാസംകൊണ്ടാണ് കോട്ടയം, ഇടുക്കി ജില്ലകളെ സംസ്ഥാനസര്‍ക്കാര്‍ ഗ്രീന്‍സോണായി പ്രഖ്യാപിച്ചത്. പറഞ്ഞുതീരും മുന്‍പേ റെഡ് സോണായി മാറി. ഈ രോഗവ്യാപനം സര്‍ക്കാരിന്റെ കയ്യിലിരിപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല. കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും പി.ആറുകാരും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മേനിപറച്ചില്‍കേട്ട് പിണറായിയുടെ കണ്ണ് മഞ്ഞളിച്ചുപോയി. ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും വി.മുരളീധരന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ഇപ്പോള്‍ ഒരുനടപടിയും സ്വീകരിക്കേണ്ട ഘട്ടമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.