കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ എംഎൽഎ എന്ന നിലയിൽ ധർമ്മടം മണ്ഡലത്തെ ശ്രദ്ധിക്കാൻ പൂർണമായും ആകുമോ ? ആ ചോദ്യത്തിന് ഉത്തരമാണ് പി ബാലൻ.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയായി പി ബാലൻ രണ്ടാമതും നിയമിതനായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം പിണറായി വിജയൻറെ എംഎൽഎ എന്ന നിലയിലുള്ള ദൗത്യങ്ങളിൽ പലതും നിറവേറ്റിയത് പി ബാലൻ തന്നെ. മുഖ്യമന്ത്രിയുടെ തിരക്ക് മണ്ഡലത്തിൽ പ്രവർത്തനങ്ങൾക്ക് തടസ്സം ആകാതിരിക്കാൻ തൻറെ എൺപതാം വയസ്സിലും കർമ്മനിരതനാണ് ഈ ഉറച്ച കമ്മ്യൂണിസ്റ്റുകാരൻ .
കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിലുള്ള പിണറായി വിജയൻറെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയ പി ബാലനെ വീണ്ടും പ്രതിനിധിയായി നിയമിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കൂടിയാണ്. "പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും വിശ്വസ്തനായാണ് ഇതുവരെ പ്രവർത്തിച്ചത്. ഇനിയും അത് തുടരും ",- വീണ്ടും മണ്ഡലം പ്രതിനിധിയായി നിയമിതനായ പി ബാലൻ ന്യൂസ് 18 നോട് പറഞ്ഞു.
Also Read-
'മമതാ ബാനർജി'യെ വിവാഹം കഴിക്കുന്ന തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വിശേഷങ്ങൾകണ്ണൂർ ജില്ലയിലെ വേങ്ങാട് സ്വദേശിയായ പി ബാലൻ പതിമൂന്നാം വയസ്സിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്. ഇ എം എസിനും എൻ ഇ ബലറാമിനും ഒക്കെ സിന്ദാബാദ് വിളിച്ചു നടന്ന കാലം. പ്രദേശത്തെ നെയ്ത്ത് തൊഴിലാളികളെ സംഘടിപ്പിക്കാൻ ആയിരുന്നു പാർട്ടി ആദ്യം ഏൽപ്പിച്ച ദൗത്യം. 1964 വേങ്ങാട് എൽ സി സെക്രട്ടറിയായി. 1970 ന് ശേഷം കൂത്തുപറമ്പ് റെയിഞ്ച് ചെത്തുതൊഴിലാളി യൂണിയൻ സെക്രട്ടറി ആയത് പിണറായി വിജയന്റെ പ്രത്യേക നിർദ്ദേശപ്രകാരം .
1995 ൽ ടാഡാ കേസിൽ പ്രതിയാക്കി പോലീസ് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. " അത് രാഷ്ട്രീയ സംഘർഷങ്ങളുടെ കാലമായിരുന്നു. കൂത്തുപറമ്പിലൂടെ പോവുകയായിരുന്നു എന്നെയും മറ്റ് പാർട്ടി പ്രവർത്തകരെയും പോലീസ് പിടികൂടി. പലരെയും വിട്ടയച്ചെങ്കിലും ഞാൻ ഉൾപ്പെടെ നാലുപേരെ പേരെ വിട്ടില്ല. പ്രതിഷേധവുമായി പിണറായി വിജയൻ എത്തി. എന്നെ വിട്ടില്ലെങ്കിൽ തോർത്ത് വിരിച്ച് അവിടെ ഇരിക്കുമെന്ന് പ്രഖ്യാപിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ പിടികൂടിയതിന്റെ മൂന്നാം ദിവസം കോടതിയിൽ ഹാജരാക്കി. പോലീസ് ടാഡാ കേസ് ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. ഒടുവിൽ കോടതി ആ കേസ് തള്ളിക്കളഞ്ഞു ". സംഘർഷഭരിതമായ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരം പല സന്ദർഭങ്ങൾ ഓർത്ത് പറയാനുണ്ട് പി ബാലൻ എന്ന സിപിഎം നേതാവിന്.
Also Read-
കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം പിടികൂടി12 വർഷം തുടർച്ചയായി വേങ്ങാട് പഞ്ചായത്തിൽ പ്രസിഡന്റായിരുന്നു പി ബാലൻ. 2008 പിണറായി ഏരിയാ സെക്രട്ടറിയായി. 2016 മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി ആയപ്പോൾ സ്ഥാനം ഒഴിഞ്ഞു. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമാണ്. പ്രായം എൺപത് പിന്നിടുമ്പോഴും തളരാത്ത വിപ്ലവ വീര്യവുമായി മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഓടിനടക്കുന്നു പി ബാലൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.