• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയും മന്ത്രിമാരും ഈ മാസം 13 വരെ യൂറോപ്പിൽ; വിദ്യാഭ്യാസം, വ്യവസായം, ടൂറിസം പാഠം പഠിക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും ഈ മാസം 13 വരെ യൂറോപ്പിൽ; വിദ്യാഭ്യാസം, വ്യവസായം, ടൂറിസം പാഠം പഠിക്കും

നോർവേ സന്ദർശനത്തിൽ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക

  • Last Updated :
  • Share this:
    തിരുവനന്തപുരം: യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയാണ് യാത്രയുടെ പ്രധാനലക്ഷ്യം. ഈ മാസം 13 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനം.

    ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗളണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്. ഡൽഹി വഴി ഫിൻലൻഡിലേക്കാണ് മുഖ്യമന്ത്രിയുടെ യാത്രയുടെ ആദ്യയാത്ര. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും യാത്രയിലുണ്ട്.

    Also Read-മുഖ്യമന്ത്രി പിണറായിയുടെ യൂറോപ്പ് സന്ദർശനം ചിത്രീകരിക്കാൻ മൂന്ന് ഏജന്‍സികൾ;ഏഴുലക്ഷം രൂപ മന്ത്രിസഭ അനുവദിച്ചു

    നോർവേ സന്ദർശനത്തിൽ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്‌സണ്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. വ്യവസായ സ്ഥാപനങ്ങളും ഐടി കമ്പനികളും സംഘം സന്ദർശിക്കും. ടൂറിസം,ആയുർവേദ മേഖലകളില്‍യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യും.

    Also Read-KSRTC സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ടു

    ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. സന്ദർശനത്തിൽ വീഡിയോ കവറേജ് ഉണ്ടാകും. ഇന്ത്യൻ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. 13 ന് മന്ത്രിസഭാ യോഗത്തിൽ ഓണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുക്കും.
    Published by:Jayesh Krishnan
    First published: