തിരുവനന്തപുരം: കർണാടകയിലെ വിജയത്തിന് പിന്നാലെ കോൺഗ്രസിനോടുള്ള സമീപനം തുറന്നു പറയുകയാണ് സിപിഎം. ബിജെപിയെ തറ പറ്റിക്കാൻ ഓരോ സംസ്ഥാനത്തെയും സാഹചര്യം മനസ്സിലാക്കിയുള്ള നടപടിയാണു വേണ്ടതെന്നും അത് കോൺഗ്രസും ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് പ്രതിപക്ഷത്തേ നയിക്കട്ടെയെന്ന് സജി ചെറിയാൻ സജി ചെറിയാൻ.
‘ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ്. അവർ രാജ്യത്ത് ബി.ജെ.പിക്കെതിരേ മുന്നിൽ നിന്ന് നയിക്കട്ടെ. മതനിരപേക്ഷത രാജ്യത്ത് കെട്ടിപ്പടുക്കാൻ വേണ്ടി കോൺഗ്രസ് മുന്നിൽ നിൽക്കണം. രാജ്യത്ത് ഭരണഘടനയെ എല്ലാ മൂല്യങ്ങളേയും തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്തെ മതേതരത്വം, ജനാധിപത്യത്തിന്റെ അടിത്തറ തകർക്കാന ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്താനം രാജ്യം ഭരിക്കുമ്പോൾ ജനങ്ങൾ തുടർച്ചയായി നിന്നു കൊടുക്കില്ല’- മന്ത്രി സജി ചെറിയാൻ പറഞ്ഞു.
‘എന്തും ചെയ്യാമെന്ന ബിജെപിയുടെ ധാർഷ്ട്യത്തിനാണ് കർണാടകയിലെ ജനങ്ങൾ ചുട്ട മറുപടി നൽകിയത്. ഇന്ന് പലയിടത്തും കോൺഗ്രസ് ദുർബലമാണ്. അക്കാര്യം കോൺഗ്രസും മനസ്സിലാക്കണം. കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നും കോൺഗ്രസിന്റെ കയ്യിലല്ല. ഓരോ സംസ്ഥാനത്തിന്റെയും യാഥാർഥ്യം മനസ്സിലാക്കണം. ബിജെപിക്കെതിരെ അണി നിരക്കാവുന്ന പാർട്ടികളെല്ലാം ഒന്നിക്കണം. അവിടങ്ങളിൽ അനാവശ്യമായ ചർച്ചകൾ ഉയർന്നുവരാതെ നോക്കണം. രാഷ്ട്രത്തിന്റെ നിലനിൽപാണ് പ്രധാനം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പൂർണമായും തകരും. അതിന്റെ നാന്ദി കുറിക്കലാണ് കർണാടകയിൽ കണ്ടത്’. പിണറായി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.