• HOME
  • »
  • NEWS
  • »
  • kerala
  • »
  • താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത ദുഖമാണ് അപകടം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു

  • Share this:

    മലപ്പുറം: 22  പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ദരും അന്വേഷണ കമ്മിഷന്റെ ഭാഗമാകും.  പൊലീസിന്റെ സ്പെഷ്യൽ ടീം ആയിരിക്കും അപകടത്തില്‍ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നൽകും.

    താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധസഹായം പ്രഖ്യാപിച്ചു

    ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത ദുഖമാണ് അപകടം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചേര്‍ന്ന അടിയന്തര അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം നടന്ന  താനൂർ ഒട്ടുംപുറം തൂവൽതീരം മുഖ്യമന്ത്രി സന്ദര്‍ശിക്കും.

    താനൂര്‍ അപകടത്തില്‍ മരിച്ചവരുടെ പേരു വിവരങ്ങള്‍

    • ഹസ്ന (18) പരപ്പനങ്ങാടി
    • സഫ്ന (7) തിരൂരങ്ങാടി
    • ഫാത്തിമ മിന്‍ഹ (12) തിരൂരങ്ങാടി
    • കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (35) തിരൂരങ്ങാടി
    • ജല്‍സിയ (40) പരപ്പനങ്ങാടി
    • അഫലഹ് (7) പെരിന്തല്‍മണ്ണ
    • അന്‍ഷിദ് (10) പെരിന്തല്‍മണ്ണ
    • റസീന , പരപ്പനങ്ങാടി
    • ഫൈസാന്‍ (4) തിരൂരങ്ങാടി
    • സബറുദ്ദീന്‍ (38) പരപ്പനങ്ങാടി
    • ഷംന കെ (17)  കുന്നുമ്മല്‍ ബീച്ച്
    • ഹാദി ഫാത്തിമ (7) മുണ്ടുപറമ്പ്
    • സഹാറ ,   പരപ്പനങ്ങാടി
    • നൈറ, പരപ്പനങ്ങാടി
    • സഫ്ല ഷെറിന്‍ , പരപ്പനങ്ങാടി
    • റുഷ്ദ, പരപ്പനങ്ങാടി
    • അദില്‍ ഷെരി ചെട്ടിപ്പാടി
    • അയിഷാ ബി, ചെട്ടിപ്പാടി
    • അര്‍ഷാന്‍, ചെട്ടിപ്പാടി
    • സീനത്ത് (45) പരപ്പനങ്ങാടി
    • ജെരിര്‍ (10) പരപ്പനങ്ങാടി
    • അദ്നാന്‍ (9) ചെട്ടിപ്പാടി

    മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഒരു കുടുംബത്തിലെ തന്നെ 12 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം.

    അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം.

    Published by:Arun krishna
    First published: