നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ഏതൊക്കെ?

  മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ഏതൊക്കെ?

  കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അഞ്ച് ലക്ഷം വിദ്യാർത്ഥികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നതെന്ന് മുഖ്യമന്ത്രി

  News 18

  News 18

  • Share this:
   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പ്‌ളാൻഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാർഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകൾക്കായി നിർമിച്ചതെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ഉദ്ഘാടനത്തിൽ പറഞ്ഞു.

   പത്തനംതിട്ടയിലും കാസർകോടും രണ്ടു വീതവും കോട്ടയത്തും എറണാകുളത്തും മൂന്നു വീതവും വയനാട്ടിൽ നാലും ഇടുക്കിയിൽ അഞ്ചും കൊല്ലത്തും പാലക്കാടും ആറ് വീതവും കോഴിക്കോട് ഏഴും മലപ്പുറത്ത് ഒൻപതും തിരുവനന്തപുരത്തും ആലപ്പുഴയിലും പത്ത് വീതവും തൃശൂരിൽ പതിനൊന്നും കണ്ണൂരിൽ പന്ത്രണ്ടും സ്‌കൂൾ കെട്ടിടങ്ങളാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ചത്.

   തിരുവനന്തപുരം : GGHSS മലയിന്‍കീഴ്, GHSS വെഞ്ഞാറമ്മൂട്, GUPS കുടപ്പനക്കുന്ന്, GHSS ഞെക്കാട്, GLPS കുളത്തുമ്മല്‍, GUPS വെള്ളറട, GUPS കൊഞ്ചിറ, GLPS നെടുമങ്ങാട്, GGHSS കരമന, NKMGHSS ധനുവച്ചപുരം,

   കൊല്ലം: GHSS കടയ്ക്കല്‍, GHS പനയില്‍,GUPS വെള്ളൂപ്പാറ, GLPSഈസ്റ്റ് കല്ലട, GUPS കുളത്തൂപ്പുഴ, ടൗണ്‍ UPS കൊട്ടാരക്കര,

   പത്തനംതിട്ട : GPHSS കുളനട, GVHSS പുറമറ്റം,

   ആലപ്പുഴ: GHS മണ്ണാഞ്ചേരി, DVHSS ചാരമംഗലം, GHSS ചേര്‍ത്തല സൗത്ത്, GVHSS ഇറവങ്കര, GPJLPSകലവൂര്‍, GVHSS മാവേലിക്കര, GVHSS തലവടി, ഗവ.ടൗണ്‍ ഈസ്റ്റ് LPS ചേര്‍ത്തല, GUPS പെണ്ണൂക്കര, GUPS ഭരണിക്കാവ്,

   കോട്ടയം : GLPS തൊണ്ണങ്കുഴി, GLPBS കിടങ്ങൂര്‍, GLPS ചേനപ്പാടി, GHSS കോട്ടയം

   ഇടുക്കി: GHS അടിമാലി, GUPS തോക്കുപാറ, GHSS ചെണ്ടുവരൈ, GVHSS മൂന്നാര്‍, GVHSS ദേവിയാര്‍ കോളനി,

   എറണാകുളം : GHSS കടയിരുപ്പ്, GVHSS ഇരിങ്ങോള്‍, GUPSതട്ടേക്കാട്,

   തൃശ്ശൂര്‍: GVHSS പഴഞ്ഞി, GHSS എരുമപ്പെട്ടി, GFHSS നാട്ടിക, GGHSS വടക്കാഞ്ചേരി, GHSS വരവൂര്‍, GUPS പുത്തന്‍ചിറ, GLPS കുറ്റിച്ചിറ, GLPS പുത്തൂര്‍, GHSS കടവല്ലൂര്‍, GLPS എരുമപ്പെട്ടി, GUPS ചേറായി,

   പാലക്കാട് : GMUPS മണ്ണാര്‍ക്കാട്, GVHSS അഗളി, GUPS പുത്തൂര്‍, സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്കൂള്‍ ആനക്കര, GSBS പഴയലക്കിടി, GUPS കണക്കന്‍തുരുത്തി,

   മലപ്പുറം : GBHSS മഞ്ചേരി, GHSS പൂക്കോട്ടൂര്‍, MSPHSS മലപ്പുറം, GHSS എടപ്പാള്‍, GMHSS കാലിക്കറ്റ് യൂണിവേഴ്സിറ്റി, GHSS തൃക്കാവ്, GUPS വെട്ടേക്കോട്, GLPS ഇരിമ്പുഴി, GMVHSS നിലമ്പൂര്‍,

   കോഴിക്കോട് : GUPS പടിഞ്ഞാറ്റുമുറി, GMLPS എലത്തൂര്‍, GLPS പയ്യടിമീത്തല്‍, GVHSS മേപ്പയൂര്‍, NGO ക്വാട്ടേഴ്സ് GHSS, GVHSS നടക്കാവ്, GHSS അഴിയൂര്‍,

   കണ്ണൂര്‍ : GHSS ചിറ്റാരിപ്പറമ്പ്, GHSS ഇരിക്കൂര്‍, GVHSS കതിരൂര്‍, GHSSകടന്നപ്പള്ളി, GWHSSചെറുകുന്ന്, GHSSപ്രാപ്പൊയില്‍, GVHSS കതിരൂര്‍, GUPS നുച്ചിയാട്, MTSGUPSമട്ടന്നൂര്‍, GHSSചട്ടുകപ്പാറ, GUPS പുറച്ചേരി,

   വയനാട് : GLPS ഉദയഗിരി, GHSS നീര്‍വാരം, GVHSS കരിങ്കുറ്റി, GHSS തരുവണ,

   കാസര്‍ഗോഡ് : ഗവ. സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രയിനിങ് സെന്റര്‍ ഗവ. ബ്ലൈന്‍ഡ് സ്കൂള്‍ കാസര്‍ഗോഡ്, GHSS കുട്ടമത്ത്

   വരും തലമുറയെ കൂടി കണ്ടു കൊണ്ടാണ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ നടപ്പാക്കിയത്. പണ്ട് പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്നതിനെക്കുറിച്ചായിരുന്നു സമൂഹം ചർച്ച ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോൾ ഇവിടെ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവുണ്ടായി. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അഞ്ച് ലക്ഷം വിദ്യാർത്ഥികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്.

   നിലവിൽ കോവിഡ് 19 ഉയർത്തിയ പ്രതിസന്ധിയുണ്ട്. സ്‌കൂളുകൾ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന സമയം അവ ആരംഭിക്കാമെന്നാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. ഇതിന് നാടിന്റെയാകെ സഹകരണമുണ്ടായി.

   പൊതുവിദ്യാലയങ്ങൾ ആകെ മികവിന്റെ കേന്ദ്രമാക്കുക എന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിട്ടത്. സർക്കാരിന്റെ ഈ നീക്കത്തിന് തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, ഇതിനോട് താത്പര്യമുള്ള മറ്റു വ്യക്തികൾ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

   പുതിയ കെട്ടിടങ്ങൾ യാഥാർത്ഥ്യമായ 90 ഇടങ്ങളിലും നൂറു കണക്കിന് ആളുകൾ എത്തി വിപുലമായി നടക്കേണ്ട ചടങ്ങായിരുന്നു ഇത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി ചുരുക്കേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ. പി. ജയരാജൻ എന്നിവർ സംസാരിച്ചു.
   Published by:Anuraj GR
   First published:
   )}