യു.എസ്, യുഎഇ (US, UAE) യാത്രകള്‍ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) കേരളത്തില്‍ തിരിച്ചെത്തി. യു.എസില്‍ ചികിത്സയ്ക്കും യുഎഇയില്‍ ഒമ്പതു ദിവസം വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനുമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. 22 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയത്.
വിദേശത്തു നിന്നും കേരളത്തില്‍ വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈന് ഉണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച ഇത് ഒഴിവാക്കി ഉത്തരവിറങ്ങിയിരുന്നു.
ഞായറാഴ്ച രാവിലെ 3.45ന് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രിയും ഭാര്യ കമലയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രിയും ഭാര്യ കമലയും 11.45 ന് വിമാനമാര്‍ഗം കണ്ണൂരിലേക്ക് പോയി.
അവിടെയും വിമാനത്താവളത്തിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കണ്ണൂര്‍ പിണറായിയില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ബാല്യകാലസുഹൃത്ത് കക്കോത്ത് ബാലന്റെ വീട്ടിലെത്തി. ബന്ധുക്കളെ കണ്ട് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം പിണറായിയിലെ തന്റെ വീട്ടിലെത്തി. ഉച്ചഭക്ഷണത്തിന് ശേഷം കണ്ണൂരില്‍ നിന്ന് 3.45ന് വിമാനത്തില്‍ തിരിച്ച മുഖ്യമന്ത്രിയും ഭാര്യയും വൈകീട്ട് 4.45ന് തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് ക്ലിഫ് ഹൗസിലെത്തി. വൈകീട്ട് ആറരയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ രാജ് ഭവനിലെത്തി.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് അനുഭവകഥ പുറത്തിറക്കിയിരുന്നു. അതിലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലേക്കാണ് മുഖ്യമന്ത്രിയുടെ കടന്നുവരവ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.