നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെ സുധാകരന്‍ പറയാത്ത കാര്യത്തെപ്പറ്റി വീണ്ടും പ്രതികരിക്കാനില്ല': നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

  'കെ സുധാകരന്‍ പറയാത്ത കാര്യത്തെപ്പറ്റി വീണ്ടും പ്രതികരിക്കാനില്ല': നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

  ''മുഖ്യമന്ത്രിയെ ശക്തമായി വിമര്‍ശിക്കുമെന്ന സുധാകരന്റെ പ്രസ്താവന വേറെ കാര്യം. ഏതെങ്കിലും ഘട്ടത്തില്‍ താന്‍ വിമര്‍ശനം കേള്‍ക്കാതിരുന്നിട്ടുണ്ടോ ? എന്തെല്ലാം നീക്കങ്ങളും വിമര്‍ശനങ്ങളും തനിക്കെതിരെ വന്നിട്ടുണ്ട്. അതൊന്നും തന്നെ ബാധിക്കില്ല. താന്‍ ഏകാധിപതിയാണെന്ന വിമര്‍ശനത്തെപ്പറ്റി കേരള ജനത തീരുമാനിക്കട്ടെ. ''

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ബന്ധപ്പെട്ട തർക്കവിവാദത്തിൽ പ്രതികരിക്കാന്‍ തയാറാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദത്തിന് ഇടയാക്കിയ കാര്യങ്ങളൊന്നും താന്‍ പറഞ്ഞതല്ല, ഒരു മാധ്യമം കൊടുത്തതാണ് എന്ന് കെ. സുധാകരന്‍ പറഞ്ഞു. അദ്ദേഹം പറയാത്ത ഒരു കാര്യത്തെപ്പറ്റി വീണ്ടും എന്തെങ്കിലും പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

   Also Read- കൊല്ലം പുനലൂരിൽ യുവതി തീ കൊളുത്തി മരിച്ചു; 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവം

   സുധാകരന്‍ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് പിണറായിയോട് പറഞ്ഞത് കെ ടി ജോസഫ് എന്ന വ്യക്തിയാണെന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ സംബന്ധിച്ച ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. താന്‍ പറയാത്ത പേര് ആരെങ്കിലും പറഞ്ഞെന്നുവച്ച് വീണ്ടും അതേപ്പറ്റി പറയാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   Also Read- സ്ത്രീധന പീഡനം; പരാതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം; കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

   ''മുഖ്യമന്ത്രിയെ ശക്തമായി വിമര്‍ശിക്കുമെന്ന സുധാകരന്റെ പ്രസ്താവന വേറെ കാര്യം. ഏതെങ്കിലും ഘട്ടത്തില്‍ താന്‍ വിമര്‍ശനം കേള്‍ക്കാതിരുന്നിട്ടുണ്ടോ ? എന്തെല്ലാം നീക്കങ്ങളും വിമര്‍ശനങ്ങളും തനിക്കെതിരെ വന്നിട്ടുണ്ട്. അതൊന്നും തന്നെ ബാധിക്കില്ല. താന്‍ ഏകാധിപതിയാണെന്ന വിമര്‍ശനത്തെപ്പറ്റി കേരള ജനത തീരുമാനിക്കട്ടെ. ജനങ്ങള്‍ എന്താണോ തീരുമാനിച്ചത് അതനുസരിച്ചുള്ള പദവിയില്‍ നില്‍ക്കുകയാണല്ലോ. മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു. ആ സമയത്തെ വിമര്‍ശനവും ഇപ്പോഴത്തെ വിമര്‍ശനവും തമ്മില്‍ വ്യത്യാസമുണ്ട്. ജനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞശേഷം നില്‍ക്കുകയാണ് ഇപ്പോള്‍ താന്‍.''- മുഖ്യമന്ത്രി വ്യക്തമാക്കി.

   Also Read-'ആരാധനാലയങ്ങള്‍ തുറക്കും; സീരിയല്‍ ചിത്രീകരണത്തിനും അനുമതി; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം': മുഖ്യമന്ത്രി

   വിവാദത്തിനിടെ ഉയര്‍ന്നുകേട്ട നാല്‍പ്പാടി വാസു വധം, സേവറി നാണു വധം എന്നിവയില്‍ പരാതികള്‍ വന്നാല്‍ മാത്രമാണ് തുടരന്വേഷണത്തെപ്പറ്റി ആലോചിക്കുക. സര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ പരാതികള്‍ ഒന്നുമില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

   Also Read-കേരളത്തിൽ കോവിഡ് ലോക്ഡൗൺ നിയന്ത്രണം ഒരാഴ്ച കൂടി തുടരും; കൂടുതൽ മേഖലകളിൽ നിയന്ത്രണം
   Published by:Rajesh V
   First published:
   )}