'ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുമായി ഉണ്ടായിരുന്നത് ഊഷ്മള ബന്ധം'; മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

സിപിഎം സെക്രട്ടറി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിക്ക് എതിരെ നടത്തിയ 'നികൃഷ്ടജീവി' പ്രയോഗം ഏറെ വിവാദമായിരുന്നു

News18 Malayalam | news18-malayalam
Updated: September 6, 2020, 11:11 PM IST
'ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുമായി ഉണ്ടായിരുന്നത് ഊഷ്മള ബന്ധം'; മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി
  • Share this:
തിരുവനന്തപുരം: താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടിവളർത്താൻ കഴിഞ്ഞിരുന്നു. രൂപതാധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും വിരമിച്ച്‌ വിശ്രമ ജീവിതത്തിലേക്ക് പോയ ശേഷവും ആ ബന്ധം നിലനിർത്താനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അർപ്പണ മനോഭാവത്തോടെ സേവനം നടത്തിയ വൈദിക ശ്രേഷ്ഠനെയാണ് ക്രൈസ്തവ സഭക്ക്‌ നഷ്ടമാകുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ലഭിക്കാൻ ചിറ്റിലപ്പിള്ളി പിതാവ് പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നു. ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ അന്ത്യം. പതിമൂന്ന് വർഷക്കാലം താമരശ്ശേരി രൂപതയുടെ ബിഷപ്പ് ആയിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി താമരശ്ശേരി
ബിഷപ്പ് ഹൗസില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

സിപിഎം സെക്രട്ടറി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിക്ക് എതിരെ നടത്തിയ 'നികൃഷ്ടജീവി' പ്രയോഗം ഏറെ വിവാദമായിരുന്നു. 2007ലാണ് വിവാദ പരാമർശം നടത്തിയത്. 2007ൽ ഇടതു സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ പൊതുസമ്മേളനത്തിൽ മാർ പോൾ ചിറ്റിലപ്പള്ളി പ്രസംഗിച്ചതോടെ ആയിരുന്നു വിവാദത്തിന്റെ തുടക്കം.
You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]
മത്തായി ചാക്കോ എം എൽ എ മരിക്കുന്നതിനു മുമ്പ് സഭാ വിശ്വാസം അനുസരിച്ച് ആശുപത്രിയിൽ വച്ച് രോഗീലേപനം നടത്തിയെന്നായിരുന്നു ബിഷപ്പിന്റെ വെളിപ്പെടുത്തൽ. മത്തായി ചാക്കോയുടെ സംസ്കാരം സി പി എം ഏറ്റെടുത്ത് നടത്തിയതിനെയും ബിഷപ്പ് വിമർശിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ പിണറായി വിജയൻ ബിഷപ്പിനെതിരെ നികൃഷ്ടജീവി പ്രയോഗം നടത്തുകയായിരുന്നു.

പിന്നീട്, 'കൃപയുടെ വഴികൾ' എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിൽ പിണറായി വിജയനോട് ക്ഷമിക്കുന്നതായി മാർ ചിറ്റിലപ്പള്ളി പറഞ്ഞിരുന്നു. ആത്മകഥയിലെ നാൽപത്തിയേഴാം അധ്യായത്തിലാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. പിണറായി വിജയന്റെ പരാമർശത്തിൽ വിഷമമുണ്ടോയെന്ന് പലരും ചോദിച്ചിരുന്നെന്നും എന്നാൽ പരാമർശം ഒരു തരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നാണ് തന്റെ ആത്മാർത്ഥമായ മറുപടിയെന്നുമാണ് അദ്ദേഹം കുറിച്ചത്.
Published by: Anuraj GR
First published: September 6, 2020, 11:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading