നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രഞ്ജി ട്രോഫി: കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  രഞ്ജി ട്രോഫി: കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  മന്ത്രി ഇ.പി ജയരാജനും കേരള ടീമിന് അഭിനന്ദനം അറിയിച്ചു

  pinarayi vijayan

  pinarayi vijayan

  • Share this:
   തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ചരിത്ര വിജയം നേടിയ കേരള ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ചരിത്രത്തിൽ ആദ്യമായി രഞ്ജി സെമിഫൈനൽ ബർത്ത് നേടിയ ടീമിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രി ഇ.പി ജയരാജനും കേരള ടീമിന് അഭിനന്ദനം അറിയിച്ചു.

   ക്യഷ്ണഗിരിയിൽ നടന്ന മത്സരത്തിൽ രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് കേരളം സെമി ഫൈനലില്‍ കടക്കുന്നത്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്തായിരുന്നു കേരളത്തിന്റെ സെമി പ്രവേശനം. കേരളം ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 81 റണ്ണിന് ഓള്‍ഔട്ടാവുകയായിരുന്നു. കേരളത്തിനായി ബേസില്‍ തമ്പി അഞ്ചു വിക്കറ്റും സന്ദീപ് വാര്യര്‍ നാലും വിക്കറ്റും വീഴ്ത്തി.

   മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

   രഞ്ജിട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ആദ്യമായി കടന്ന കേരള ടീമിന് അഭിനന്ദനങ്ങൾ
   Congratulations to the Kerala Cricket Team on their victory in Ranji trophy quarter-final. With this victory Kerala has reached the semifinals of the championship for the first time.


   ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

   ആദ്യമായി രഞ്ജിട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലിൽ കടന്ന കേരളാ ടീമിന്‌ അഭിനന്ദനങ്ങൾ. കരുത്തരായ ഗുജറാത്തിനെ 113 റൺസിനു കീഴടക്കിയാണ്‌ ഈ ചരിത്രനേട്ടം. വയനാട്‌ കൃഷ്‌ണഗിരിയിൽ നടന്ന മത്സരത്തിന്റെ മൂന്നാംദിനം തന്നെ കേരളം ജയം സ്വന്തമാക്കി. ചരിത്രപ്പിറവിയിലേക്കു വേണ്ടിയിരുന്ന പത്തുവിക്കറ്റുകൾ വ്യാഴാഴ്‌ച ഉച്ചയ്‌ക്കു തന്നെ കേരളം വീഴ്‌ത്തി.
   കളിയിലെ താരം ബേസിൽ തമ്പിയെയും നായകൻ സച്ചിൻ ബേബിയെയും പരിശീലകൻ ഡേവ്‌ വാട്ട്‌മോറിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. ഒപ്പം മുഴുവൻ ടീമംഗങ്ങൾക്കും കോച്ചിങ്ങ്‌ സ്റ്റാഫിനും കെ.സി.എയ്ക്കും അഭിനന്ദനം.
   കേരള ക്രിക്കറ്റിന്റെ നീണ്ട ചരിത്രത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണിത്‌. 1880 ൽ തലശ്ശേരിയിലെ ടൗൺ ക്രിക്കറ്റ്‌ ക്ലബിലൂടെ കളിച്ചു തുടങ്ങിയ കേരള ക്രിക്കറ്റിന്‌ എന്നും ഓർത്തുവെക്കാനുള്ള വിജയം.

   ചരിത്രമെഴുതി കേരളം രഞ്ജി സെമിയില്‍; വീഴ്ത്തിയത് ഗുജറാത്തിനെ

   അടുത്ത കാലത്ത്‌ കേരള ക്രിക്കറ്റ്‌ കാഴ്‌ചവച്ച പുരോഗതി അഭിനന്ദനീയമാണ്‌. കഴിഞ്ഞ തവണ ക്വാർട്ടറിൽ കടന്ന ടീം മികവ്‌ തെളിയിച്ചിരുന്നു. മികച്ച ഒരു കൂട്ടം താരങ്ങളുടെ കൂട്ടായ്‌മയുടെ വിജയമാണിത്‌. രഞ്‌ജിയിലെ മികച്ച ബൗളിങ്ങ്‌നിര കേരളത്തിന്റെ പ്രകടനത്തിൽ നിർണായകമായി. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മികവു കാട്ടാനായതും തുണച്ചു.
   കീരീടം നേടാൻ പ്രാപ്‌തിയുള്ള ടീമാണെന്ന്‌ കേരളം തെളിയിച്ചു കഴിഞ്ഞു. സെമിയിലും ഫൈനലിലും മികവു കാട്ടി കിരീടമെന്ന സ്വപ്‌നനേട്ടത്തിലെത്താൻ നമ്മുടെ ടീമിന്‌ കഴിയട്ടെ എന്നാശംസിക്കുന്നു.

   First published:
   )}