ഹയര്‍സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. 83.87% പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നുതായും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നേടിയ ഉയര്‍ന്ന വിജയം പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read- പ്ലസ് ടു 83.87% വിജയം; 100 ശതമാനം 78 സ്കൂളുകള്‍ക്ക്, എ പ്ലസ് കൂടുതൽ മലപ്പുറത്ത്ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും ആശംസകൾ നേരുന്നതിനൊപ്പം യോഗ്യത നേടാൻ കഴിയാതെ വന്നവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ മുന്നേറാനാവശ്യമായ പരിശ്രമങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തെ ഉയർന്ന നിലവാരമുള്ള വിജ്ഞാനസമൂഹമായി വാർത്തെടുക്കാൻ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം. പരീക്ഷയെഴുതിയ മൂന്നരലക്ഷത്തോളം റഗുലർ വിദ്യാർത്ഥികളിൽ 83.87% പേരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. വിഎച്ച്എസ്സി വിഭാഗത്തിൽ 68.71 ആണ് വിജയശതമാനം. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ ഇക്കഴിഞ്ഞ അധ്യയനവർഷവും നമ്മുടെ മുന്നിലുണ്ടായിരുന്നു. അവയെ മറികടന്നുകൊണ്ടാണ് ഈ ഉയർന്ന വിജയമുണ്ടായതെന്നത് പ്രശംസനീയമാണ്.
ഈ മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും ആശംസകൾ നേരുന്നു. യോഗ്യത നേടാൻ കഴിയാതെ വന്നവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ മുന്നേറാനാവശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.
പ്ലസ് ടുവിന് 83.87 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വർഷം ഇത് 87.94 % ആയിരുന്നു. വിഎച്ച്എസ്ഇക്ക് 78.26 ശതമാനമാണ് വിജയം.പ്ലസ് ടുവിന് വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോടും (87.79 %) കുറവും വയനാടും (75.07%). 78 സ്കൂളുകൾ നൂറുമേനി വിജയം നേടി. മുൻ വർഷം 136 സ്കൂളുകളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറത്തും ഏറ്റവും കുറവുപേർ പരീക്ഷ എഴുതിയത് വയനാട്ടിലുമാണ്.
മൂല്യ നിർണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നത്. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. സേ, ഇംപ്രൂവ്മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം.
പ്ലസ് ടുവിന് റഗുലർ വിഭാഗത്തിൽ 3,61,091 പരീക്ഷ എഴുതിയതിൽ 3,02,865 പേർ വിജയിച്ചു. സയൻസ് വിഭാഗത്തിൽ 86. 14 %പേരും ഹുമാനിറ്റീസിൽ 75.61 % പേരും ടെക്നിക്കൽ വിഭാഗത്തിൽ 68.71 %പേരും ആർട്സ് വിഭാഗത്തിൽ 86.57 % പേരും വിജയിച്ചു. 28450 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടുതൽ കുട്ടികൾ എ പ്ലസ് നേടിയത് മലപ്പുറത്താണ്, 4283 പേർ.
സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 %പേരും അൺ എയ്ഡഡ് സ്കൂളുകളില്‍ 81.12 %പേരും വിജയിച്ചു. ഓപ്പൺ സ്കൂളിൽ പരീക്ഷ എഴുതിയ 21, 185 പേർ വിജയിച്ചു. 47.19 %ആണ് വിജയം. വിഎച്ച്എസ്ഇയിൽ പരീക്ഷ എഴുതിയ 29,711 പേരിൽ 23,251 പേർ വിജയിച്ചു. വിജയശതമാനം കൂടുതൽ കൊല്ലത്തും കുറവ് കാസർഗോഡുമാണ്. 178 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്കില്ല . കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഇല്ല. 2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലാണ് പരീക്ഷ നടത്തിയത്. കൂടാതെ മെയ് മൂന്ന് മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.