നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിങ്ങൾ കരുതരുത് നിങ്ങൾ കൊടുക്കുന്ന വാർത്തയുടെ മേൽ ആണ് ഈ നാട്ടിലെ ജനങ്ങൾ നിൽക്കുന്നതെന്ന്': പിണറായി വിജയൻ

  'നിങ്ങൾ കരുതരുത് നിങ്ങൾ കൊടുക്കുന്ന വാർത്തയുടെ മേൽ ആണ് ഈ നാട്ടിലെ ജനങ്ങൾ നിൽക്കുന്നതെന്ന്': പിണറായി വിജയൻ

  സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപജാപങ്ങള്‍ നടത്തുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപജാപങ്ങള്‍ നടത്തുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

   സര്‍ക്കാര്‍ ചെയ്യേണ്ടത് എന്തെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുകയല്ല വേണ്ടത്‌. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ കാര്യങ്ങള്‍ അങ്ങനെ നടക്കട്ടെ എന്നാണ് കരുതേണ്ടത്. ഒരു വസ്തുതയും ഇല്ലാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്. മാധ്യമങ്ങള്‍ ശരിയായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ മാധ്യമങ്ങള്‍ അതിന് തയ്യാറാകുന്നില്ല. നിങ്ങൾ കരുതരുത് നിങ്ങൾ കൊടുക്കുന്ന വാർത്തയുടെ മേൽ ആണ് ഈ നാട്ടിലെ ജനങ്ങൾ നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

   ഇടതു സര്‍ക്കാരിന് വലിയ തോതിലുള്ള യശസ്സ് ഉണ്ടാകുമ്പോള്‍ ചിലര്‍ക്ക് പൊള്ളലുണ്ടാക്കുന്നു. രാഷ്ട്രീയമായി അതിനെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ഉപജാപങ്ങളിലൂടെ നേരിടാന്‍ ശ്രമിക്കുന്നു. ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രിയുടെ രീതിയിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. രാഷ്ട്രീയമായി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു. അപകീര്‍ത്തിപ്പെടുത്താന്‍ എങ്ങനെ സാധിക്കും എന്നതിനും പ്രൊഫഷണലിസം ഉപയോഗിക്കുന്നുണ്ട്. അതിനൊപ്പം ചില മാധ്യമങ്ങളും ചേരുകയാണ്.

   സ്വര്‍ണക്കടത്ത് വഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നു വരുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചു എന്ന വാര്‍ത്ത വന്നു. വസ്തുതയില്ലാതെ എങ്ങനെ അങ്ങനെയൊരു വാര്‍ത്ത വന്നു? ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അതുകൊണ്ടാണ് തെറ്റായ ആരോപണങ്ങള്‍ ഉയരുമ്പോഴും ഒരുതരത്തിലുള്ള മനഃ ചാഞ്ചല്യവും തനിക്കില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
   Published by:user_49
   First published:
   )}